ഓസ്ട്രിയന്‍ പ്രസിഡന്റ് പങ്കെടുത്ത യോഗത്തില്‍ ബൈജു ഓണാട്ടിന്റെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു
Monday, October 27, 2014 7:04 AM IST
വിയന്ന: ജനുവരി ഒന്നു മുതല്‍ നഴ്സുമാരുടെമേല്‍ കൂടുതല്‍ ജോലിഭാരം അടിച്ചേല്‍പ്പിക്കുവാനുള്ള വിയന്ന ഭരണകൂടത്തിന്റെ നിലപാടിനെതിരെ പ്രതിപക്ഷ ട്രേഡ് യൂണിയന്‍ പ്രക്ഷോഭം. ശക്തമാവുന്നു.

ഇതിനെതിരെ പലതവണ പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്ത വിയന്ന ഭരണകൂടത്തിനെതിരെയുളള പ്രതിഷേധത്തിന്റെ ഭാഗമായി വിയന്ന മേയര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ തൊഴിലാളി സംഘടനാ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കനെത്തിയത്.

വിയന്ന മെഡിക്കല്‍കോളജ് ഡയറക്ടര്‍ വിരമിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഓസ്ട്രിയന്‍ പ്രസിഡന്റ് ഹൈന്‍സ് ഫിഷേര്‍, ആരോഗ്യവകുപ്പ് മന്ത്രി ഓബര്‍ഹൌസര്‍ വിയന്ന മേയര്‍ മിഖായേല്‍ ഹോയ്പല്‍ എന്നിവരെ ഘരാവോ ചെയ്യാനെത്തിയ ക.ഇ.ഫൌ. (ഗ.ക.ഢ) പ്രവര്‍ത്തകരെയാണ് സുരക്ഷാവിഭാഗം പുറത്താക്കിയത്.

ക.ഇ.ഫൌ. (ഗ.ക.ഢ) ആരോഗ്യവിഭാഗം മേധാവി ബൈജു ഓണാട്ടിന്റെ നേതൃത്വത്തില്‍ രാവിലെ 11 ന് തുടങ്ങിയ പ്രതിഷേധം യോഗം നടക്കുന്ന ഹാളിനു മുന്നിലെത്തിയപ്പോള്‍ പോലീസെത്തി എല്ലാവരെയും നീക്കം ചെയ്തു.

സുരക്ഷാ വിഭാഗവുമായി ശക്തമായ വാക്കുതര്‍ക്കം ഉണ്ടായതൊഴിച്ചാല്‍ പ്രക്ഷോഭം ശാന്തമായിരുന്നു. സര്‍ക്കാര്‍ തിരുമാനം പുനഃപരിശോധിച്ചില്ലെങ്കില്‍ സമര പരിപാടികളുമായി പ്രതിപക്ഷം മുന്നോട്ടുപോകുമെന്ന് നേതാക്കള്‍ വ്യക്തമാക്കി.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍