ജപമാല രാഞ്ജിയുടെ തിരുനാള്‍ ഒക്ടോബര്‍ 31ന് ക്രോബറോയില്‍
Saturday, October 25, 2014 4:29 AM IST
അക്ഫീല്‍ഡ്- ക്രോബറോ കാത്തലിക് കമ്യൂണിറ്റിയുടെ കീഴില്‍ ഒക്ടോബര്‍ 31ന് (വെള്ളി) ഉച്ചകഴിഞ്ഞ് 3.30 മുതല്‍ ജപമാല രാഞ്ജിയുടെ തിരുനാള്‍ ആഘോഷിക്കുന്നു. തിരുനാള്‍ ശുശ്രൂഷകള്‍ക്ക് ഫാ. സിറിള്‍ ഇടമന (എസ്ഡിബി) നേതൃത്വം നല്‍കും.

ആഘോഷമായ തിരുനാള്‍ കുര്‍ബാന, ജപമാല, ലദീഞ്ഞ്, സ്നേഹവിരുന്ന് എന്നിവ തിരുനാളിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.

മാത്യു തോമസ്, ഷൈന്‍ ജോര്‍ജ് എന്നിവര്‍ തിരുനാളിന്റെ ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

തിരുനാളില്‍ പങ്കെടുത്ത് പരിശുദ്ധ ദൈവമാതാവിന്റെ അനുഗ്രഹം പ്രാപിക്കാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഫാ. സിറിള്‍ ഇടമന അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിജോയി ആലപ്പാട്ട് 07960000217.

ഢലിൌലഛ ട. ങമ്യൃ’ ഇമവീേഹശര ഇവൌൃരവ, ഇവമുലഹ ഏൃലലി, ഇൃീംയീൃീൌഴവ, ഋമ ടൌലൈഃ, ഠച6 2ഘആ.