ബ്രിസ്റ്റോള്‍ ബൈബിള്‍ കലോത്സവം ശനിയാഴ്ച: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Friday, October 24, 2014 7:17 AM IST
ബ്രിസ്റോള്‍ യൂറോപ്പിലെ ഏറ്റവും വലിയ ബൈബിള്‍ അധിഷ്ഠിതമായ കലാമാമാങ്കത്തിന് നാളെ രാവിലെ ബ്രിസ്റ്റോളിലെ ഗ്രീന്‍വേ സെന്ററില്‍ കേളികൊട്ടുണരുമ്പോള്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന നാനൂറ്റിപ്പത്തോളം മത്സരാര്‍ഥികള്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുക്കും.

ബൈബിള്‍ ക്വിസ്, ബൈബിള്‍ പാരായണം, ബൈബിള്‍ ദൃശ്യാവതരണം, പ്രസംഗം, മോണോ ആക്ട്, ലളിത ഗാനം, സമൂഹ ഗാനം, ബൈബിള്‍ ന്യൂസ് അവതരണം, പെയ്ന്റിംഗ്, ഡ്രോയിംഗ്, മാര്‍ഗം കളി, പരിചമുട്ടുകളി, സിംഗിള്‍ ഡാന്‍സ്, ഗ്രൂപ്പ് ഡാന്‍സ് എന്നിങ്ങനെ 20 ഇനങ്ങളില്‍ ഏഴു പ്രായപരിധികളിലായി 924 ഓളം മത്സരങ്ങള്‍ അരങ്ങേറും.

രാവിലെ 10 മുതല്‍ വൈകുന്നേരം ആറു വരെ ഏഴ് സ്റേജുകളിലായി ഇടതടവില്ലാതെ മത്സരങ്ങള്‍. വ്യക്തമായ മത്സര ക്രമങ്ങളും സമയനിഷ്ഠയും പാലിച്ചിരുന്ന മുന്‍ വര്‍ഷങ്ങളിലെ കലോത്സവം പോലെ ഇക്കുറിയും ആവശ്യമെങ്കില്‍ എട്ടാമതൊരു സ്റേജ് കൂടി ഒരുക്കി സമയനിഷ്ഠ പാലിക്കാന്‍ കലോത്സവ കമ്മറ്റി തയാറായി കഴിഞ്ഞു. മിതമായ നിരക്കില്‍ രുചികരമായ ഭക്ഷണ പദാര്‍ഥങ്ങളൊരുക്കി ഭക്ഷണ സ്റാളും, എല്ലാ സ്റേജുകളിലും ആവശ്യമായ സൌകര്യങ്ങളൊരുക്കാന്‍ നൂറിലധികം വോളന്റിയര്‍മാരും തയാറായിക്കഴിഞ്ഞു. യുകെയിലെ പ്രമുഖ മലയാളം ടിവി ചാനലായ ഗര്‍ഷോം ടിവി ബൈബിള്‍ കലോത്സവം സംപ്രേക്ഷണം ചെയ്യുന്നുണ്ട്.

ബ്രിസ്റ്റോള്‍ സീറോ മലബാര്‍ സമൂഹത്തിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് 2011 ല്‍ ആരംഭിച്ച ഓള്‍ യുകെ ബൈബിള്‍ കലോത്സവം ഈ വര്‍ഷം ക്ളിഫ്ടണ്‍ രൂപതയിലെ ബാത്ത്,ചെല്‍ടെനം, ഗ്ളോസ്റര്‍, സോള്‍സ്ബറി, സ്വിന്‍ഡന്‍, ടോണ്ടന്‍, വെസ്റ്റേണ്‍ സൂപ്പര്‍ മേര്‍, യോവില്‍ എന്നിവിടങ്ങളിലെ സീറോ മലബാര്‍ സമൂഹങ്ങളുടെ ഇഉടങഇഇ (ഇഹശളീി ഉശീരലലെ ട്യൃീ ങമഹമയമൃ ഇമവീേഹശര ഇവൌൃരവ) സഹകരണത്തോടെയാണ് ഇത്തവണ നടത്തപ്പെടുന്നത്. മത്സരങ്ങള്‍ക്കുള്ള രജിസ്ട്രേഷന്‍ പൂര്‍ത്തിയായിക്കഴിഞ്ഞതിനാല്‍ ഒക്ടോബര്‍ 25ന് (ശനി) രാവിലെ ഒമ്പതു മുതല്‍ മത്സരാര്‍ഥികള്‍ക്ക് അവരുടെ ചെസ്റ് നമ്പരുകള്‍ വിതരണം ചെയ്യും.10 ന്് ആഘോഷമായ ബൈബിള്‍ പ്രതിഷ്ഠയ്ക്ക് ശേഷം 7 വേദികളിലായി മത്സരങ്ങള്‍ ആരംഭിക്കും. ഓരോ വര്‍ഷവും പുതുമയാര്‍ന്ന രീതിയില്‍ അവതരിപ്പിക്കുന്ന കലോത്സവത്തില്‍ കഴിഞ്ഞ വര്‍ഷം കൂടുതലായി ചേര്‍ത്ത മുതിര്‍ന്നവര്‍ക്കായുള്ള മലയാള പ്രബന്ധ രചനയ്ക്കൊപ്പം ഈ വര്‍ഷത്തെ പ്രത്യേകതയായി ലഘുനാടക മത്സരവും ഉള്‍പ്പെടുത്തിയിരിക്കുന്നു.

വൈകുന്നേരം ആറിന് നടക്കുന്ന പൊതു സമ്മേളനത്തില്‍ ക്ളിഫ്ടണ്‍ രൂപത മെത്രാന്‍ ഡെക്ളന്‍ ലാംഗ് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും.

യുകെയിലെ വിവിധ സീറോ മലബാര്‍ സമൂഹങ്ങളുടെ ശ്രേദ്ധേയമായ പങ്കാളിത്തത്താല്‍ പ്രൌഡമാകുന്ന ബ്രിസ്റ്റോള്‍ ബൈബിള്‍ കലോത്സവത്തിലേക്ക് ഏവരെയും ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നതായി ഇഉടങഇഇ ഡയറക്ടര്‍ ഫാ. പോള്‍ വെട്ടിക്കാട്ട്, ട്രസ്റി സിജി വാധ്യാനത്ത് എന്നിവര്‍ അറിയിച്ചു.

യൂറോപ്പിലെ തന്നെ ഏറ്റവും പ്രൌഢമായ കലോത്സവം മത്സരാര്‍ഥികളുടെ മികവു കൊണ്ടും സംഘാടകരുടെ പ്രയത്നം കൊണ്ടും ഓരോ വര്‍ഷവും മികച്ച നിലവാരം പുലര്‍ത്തുകയാണ്.

മത്സരങ്ങള്‍ നടക്കുന്ന ഗ്രീന്‍ വേ സെന്റെറിന്റെ വിലാസം: 119 ഉീിരമലൃെേ ഞീമറ, ടീൌവോലമറ, ആൃശീഹ, ആട10 5ജഥ.