210 കി.മീ. വേഗതയില്‍ വീശിയ ഗൊണ്‍സാലോയില്‍ ഓസ്ട്രയയിലെമ്പാടും വ്യാപക നാശം
Friday, October 24, 2014 7:15 AM IST
വിയന്ന: 210 കി.മീ. വേഗതയില്‍ വീശിയ ഗൊണ്‍സാലോയില്‍ ഓസ്ട്രയയിലെമ്പാടും വീശിയടിച്ച കൊടുങ്കാറ്റില്‍ വന്‍ നാശ നഷ്ടം ക്ളോസ്റര്‍ വാപനില്‍ 210 വേഗതയിലും ഇന്‍സ്ബ്രുക്കില്‍. 122 കി.മീ. വേഗതയിലും വിയന്നയിലെ സിമ്മറിംഗില്‍ 155 കി.മീ. വേഗതയിലുമാണ് കാറ്റടിച്ചത്.

അഗ്നിശമനസേനാ വിഭാഗം 1500 ഇടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തി. വിയന്നയില്‍ 100 നീധര്‍ ഓസ്ട്രിയയില്‍ 550 രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. പതിനായിരക്കണക്കിന് വീടുകളില്‍, വൈദ്യുതി ബന്ധം നിലച്ചു. ബുധനാഴ്ച രാവിലെ 30,000 വീടുകളില്‍, വൈദ്യുതി ബന്ധം നിലച്ചു. അതി ശക്തമായെത്തിയ ഗൊണ്‍സാലോക്ക് പിന്നാലെ തണുപ്പു ശക്തമായ മഞ്ഞു വീഴ്ചയും ഉണ്ടായി. അന്തരീക്ഷ ഊഷ്മാവ് ഫൊറാറല്‍ ബരഗില്‍ 2 ലേയ്ക്ക് താണു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍