ജര്‍മന്‍ പരമ്പരാഗത കുടുംബ ജീവിതം തകര്‍ന്നടിയുന്നു
Tuesday, October 21, 2014 7:47 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ പരമ്പരാഗത മാതൃകാ കുടുംബ ജീവിതം തകര്‍ന്നടിയുന്നതായി സെന്‍ട്രല്‍ സ്റാറ്റിക്സ് ബ്യൂറോ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ വിശദമാക്കുന്നു.

പരമ്പരാഗത ജര്‍മന്‍ കുടുംബ ജീവിത ബന്ധം വിവാഹിതരായ ഭാര്യയും ഭര്‍ത്താവും കുട്ടികളും അടങ്ങുന്നതായിരുന്നു. എന്നാല്‍ ഇന്ന് ഈ കുടുംബ ജീവിതം ഒരു പഴങ്കഥയായി മാറിയിരിക്കുന്നു. 2013 ല്‍ മാതാപിതാക്കളായ ദമ്പതികളില്‍ 20 ശതമാനം ഭാര്യയും ഭര്‍ത്താവും ഒന്നിച്ച് ജീവിക്കുന്ന കുടുബത്തില്‍ വളര്‍ന്ന് വന്നവരല്ല. അവര്‍ മാതാവോ, പിതാവോ തനിയെ വളര്‍ത്തിയ സ്ത്രീയും, പുരുഷനുമാണ്. ഇവര്‍ക്ക് പരമ്പരാഗത മാതൃകാ കുടുംബ ജീവിതത്തിന്റെ മഹത്വവും മാഹാത്മ്യവും ഗുണഗണങ്ങളും അറിഞ്ഞ് വളരാന്‍ കഴിഞ്ഞിട്ടില്ല. അതുപോലെ വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടാതെ ഒരുമിച്ച് ജീവിക്കുന്ന 10 ശതമാനം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ ജനിക്കുന്നു. ഇങ്ങനെയുള്ളവര്‍ കുടുംബ ജീവിത ബന്ധത്തെക്കുറിച്ച് അജ്ഞരും യാതൊരു മൂല്യങ്ങള്‍ക്കും വില കല്‍പ്പിക്കാത്തവരുമാണ്.

വിവാഹിതരായ സ്ത്രീ, പുരുഷ ബന്ധം 2013 ല്‍ 70 ശതമാനവും 81 മില്യണും ആണ്. അതുപോലെ ഈ ബന്ധത്തിലെ കുട്ടികളുടെ എണ്ണം ശരാശരി ഒന്നാണ്. ജര്‍മനിയില്‍ താമസിക്കുന്ന വിദേശികളും ഈ പ്രവണതയില്‍ ജീവിക്കുന്നതായി സ്റാറ്റിക്സ് ബ്യൂറോ കണ്െടത്തി. എന്നാല്‍ 1996 ലെ കണക്കുകള്‍ അനുസരിച്ച് 81 ശതമാനം സ്ത്രീകളും പുരുഷന്മാരും വിവാഹ ബന്ധമുള്ളവരും ഒന്നിലധികം കുട്ടികള്‍ ഉള്ളവരുമായിരുന്നു. ഇത് ആദ്യമായിട്ടാണ് ജര്‍മന്‍ സെന്‍ട്രല്‍ സ്റാറ്റിക്സ് ബ്യൂറോ കുടുംബ ജീവിത ബന്ധം കൂടുതല്‍ വിശകലനം ചെയ്ത് ഇങ്ങനെ ഒരു റിപ്പോര്‍ട്ട് പുറത്ത് വിടുന്നത്. റിപ്പോര്‍ട്ടിനെ ജര്‍മനിയിലെ ക്രിസ്ത്യന്‍ മത വിഭാഗം സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍