മാഞ്ചസ്ററില്‍ ഫാ. ജോസഫ് പുത്തന്‍പുര നയിക്കുന്ന കുടുംബ നവീകരണ ധ്യാനം
Monday, October 20, 2014 6:50 AM IST
മാഞ്ചസ്റര്‍: പ്രശസ്ത വചന പ്രഘോഷകനും കപൂച്ചിന്‍ സഭയുടെ പ്രൊവിന്‍ഷ്യാളുമായ ഫാ. ജോസഫ് പുത്തന്‍പുര നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ഒക്ടോബര്‍ 31, നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ മാഞ്ചസ്ററില്‍ നടക്കും.

സെന്‍ട്രല്‍ മാഞ്ചസ്റര്‍ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ആണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. വെള്ളി ശനി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ അഞ്ചു വരെയും ഞായര്‍ രണ്ടു മുതല്‍ രാത്രി ഒമ്പതു വരെയുമാണ് ധ്യാനം.

സ്കൂള്‍ അവദിക്കാലത്ത് നടക്കുന്ന കുടുംബ നവീകരണ ധ്യാനത്തില്‍ കുടുംബ സമേതം പങ്കെടുക്കാന്‍ എല്ലാവരെയും സാല്‍ഫോര്‍ഡ് രൂപത സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. തോമസ് തൈക്കൂട്ടത്തില്‍ സ്വാഗതം ചെയ്തു.

വിശദവിരങ്ങള്‍ക്ക്: അനില്‍ അധികാരം 07912411072, ജോര്‍ജ് മാത്യു 07525628006.

വിലാസം: ട ഖീലുെവ ഇവൌൃരവ, ജീൃഹേമിറ ഇൃലരെലി, ഘീിഴശെഴവ ങമിരവലലൃെേ, ങ13 0ആഡ.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍