വെസ്റ് വെയില്‍സിലെ കാര്‍ഡിംഗാനില്‍ കൌമാരക്കാരനായ മലയാളി നിര്യാതനായി
Monday, October 20, 2014 6:40 AM IST
കാര്‍ഡിംഗാന്‍: വെസ്റ് വെയില്‍സിലെ കാര്‍ഡിംഗാനില്‍ മലയാളിയായ കൌമാരക്കാരന്‍ അപൂര്‍വ രോഗത്തിന് കീഴടങ്ങി. കെവിന്‍ സ്കറിയ വര്‍ഗീസ് (17) ആണ് തിങ്കളാഴ്ച രാവിലെ മരിച്ചത്. ജന്മനാ സെറിബ്രല്‍ പാല്‍സി രോഗിയായിരുന്ന കെവിന്‍ ചികിത്സയിലായിരുന്നു.

കോട്ടയം ചങ്ങനാശേരി സ്വദേശികളായ സ്കറിയ വര്‍ഗീസ് തയിച്ചേരില്‍- ലയിസമ്മ കാരിയില്‍ ദമ്പതികളുടെ മകനാണ് കെവിന്‍. സഹോദരി സ്റെഫി. മൃതദേഹം അബേറിസ്വിത്ത് ആശുപത്രിയില്‍.

സംസ്കാരം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ. മലയാളി അസോസിയേഷന്‍ ഭാരവാഹികളും യുക്മ ഭാരവാഹികളും ഉള്‍പ്പെടെയുള്ളവര്‍ വീട്ടില്‍ എത്തി അനുശോചനം അറിയിച്ചു.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍