സ്പെയിന് യുഎന്‍ സുരക്ഷാ സമിതിയില്‍ താത്കാലിക അംഗത്വം
Monday, October 20, 2014 4:41 AM IST
ബാഴ്സിലോണ: ഐക്യരാഷ്ട്ര രക്ഷാ സമിതിയിലെ താത്കാലിക അംഗത്വത്തിന് സ്പെയ്ന്‍ അര്‍ഹത നേടി. യുഎന്‍ ജനറല്‍ അസംബ്ളിയിലെ 193 രാജ്യങ്ങള്‍ പങ്കെടുത്ത വോട്ടിങ്ങില്‍ തുര്‍ക്കിയെ പരാജയപ്പെടുത്തിയാണ് സ്പാനിഷ് മുന്നേറ്റം.

രാജ്യത്തെ നയതന്ത്ര മേഖലയുടെ വിജയമെന്ന് സ്പെയ്ന്‍ ഇതിനെ വിശേഷിപ്പിക്കുന്നു. അംഗോള, മലേഷ്യ, ന്യൂസിലന്‍ഡാ, വെനിസ്വേല എന്നിവയാണ് മറ്റ് താത്കാലിക അംഗങ്ങള്‍. ജനുവരി മുതല്‍ രണ്ടു വര്‍ഷമാണ് കാലാവധി.

മൂന്നു ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടത്തിയത്. ആദ്യ ഘട്ടത്തില്‍ 109 വോട്ട് നേടിയ തുര്‍ക്കിക്ക് അടുത്ത ഘട്ടങ്ങളില്‍ 73 വോട്ടും 60 വോട്ടും മാത്രമാണ് നേടാനായത്. 190 വോട്ട് നേടിയ അംഗോള ബഹുദൂരം മുന്നിലെത്തി. മലേഷ്യയ്ക്ക് 187 വോട്ടും കിട്ടി. ന്യൂസിലന്‍ഡിന് 145 വോട്ടും സ്പെയ്ന് 132 വോട്ടുമാണ് കിട്ടിയത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍