മന്ത്രി കെ.സി ജോസഫ് ഓസ്ട്രിയ സന്ദര്‍ശിക്കും
Thursday, October 16, 2014 5:52 AM IST
വിയന്ന: സംസ്ഥാന പ്രവാസികാര്യ മന്ത്രി കെ.സി ജോസഫ് യുറോപ്പ് സന്ദര്‍ശനത്തിന്റെ ഭാഗമായി ഒക്ടോബര്‍ 21ന് വിയന്നയിലെത്തും. വിയന്നയിലെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ (ഐഒസി ഓസ്ട്രിയ) പ്രതിനിധികള്‍ അദ്ദേഹത്തെ വിയന്ന അന്തരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരണം നല്‍കും. രാത്രി എട്ടിന് ഇന്ത്യ ഗേറ്റ് റസ്ററന്റില്‍ നടക്കുന്ന പൊതുസമ്മേളനം മന്തി ഉദ്ഘാടനം ചെയ്യും.

ഇന്ത്യന്‍ അഫയേഴ്സ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ലണ്ടനില്‍ ഒക്ടോബര്‍ 16,17,18 തീയതികളിലായി നടക്കുന്ന റീജിയണല്‍ പ്രവാസി ഭാരതീയ ദിവസില്‍ പങ്കെടുക്കുന്നതിനായിട്ടാണ് അദ്ദേഹം യുറോപ്പിലെത്തിയത്. ഗ്രാമ വികസനം, പ്ളാനിംഗ് ആന്‍ഡ് ഇക്കണോമിക് അഫയേഴ്സ്, ക്ഷീരവികസന വിഭാഗത്തിന്റെ കാര്യങ്ങള്‍, പ്രവാസി കാര്യങ്ങള്‍ തുടങ്ങിയ മേഖലകളാണ് മന്ത്രി കെ.സി ജോസഫിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നത്.

ഓസ്ട്രിയയിലെ എല്ലാ കോണ്‍ഗ്രസ് അനുഭാവികളെയും സമ്മേളനത്തിലേയ്ക്ക് ഭാരവാഹികള്‍ ക്ഷണിച്ചു.

വിശദ വിവരങ്ങള്‍ക്ക്: സിറോഷ് ജോര്‍ജ്, ബിജു മാളിയേക്കല്‍, വിനു അഗസ്റിന്‍.

റിപ്പോര്‍ട്ട്: ജോബി ആന്റണി