കൊളോണ്‍ കേരള സമാജം പാചക ക്ളാസ് ഒക്ടോബര്‍ 18 ന്്
Wednesday, October 15, 2014 8:11 AM IST
കൊളോണ്‍: കൊളോണ്‍ കേരള സമാജത്തിന്റെ രുചി തേടിയുള്ള യാത്രയിലെ പാചക ക്ളാസ് ഒക്ടോബര്‍ 18 ന് (ശനി) രാവിലെ 11ന് നോര്‍വനിഷിലെ കാര്യാമഠം ഓള്‍ഡ് ഹോമിലെ സണ്‍ ഹാളില്‍ (ഒമൃറൃ.22, 52388 ചöൃ്ലിശരവ) നടക്കും.

സമാജം ഏഴാംതവണ നടത്തുന്ന ക്ളാസില്‍ മംഗലാപുരം പോര്‍ക്ക്, പൂരി, ഡെസേര്‍ട്ട് എന്നിവയായിരിക്കും ഐറ്റങ്ങള്‍. മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ക്ളാസില്‍ തിയറിയും പ്രാക്ടിക്കലും ഉണ്ടാവും. കൊളോണ്‍ പോര്‍സിലെ പുത്തന്‍പറമ്പില്‍ പാപ്പച്ചന്‍, മറിയമ ദമ്പതികളാണ് ഇത്തവണ ക്ളാസ് നയിക്കുന്നത്. ക്ളാസില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 17 ന് മുമ്പായി സമാജം പ്രസിഡന്റിന്റെ പക്കല്‍ പേരുകള്‍ രജിസ്റര്‍ ചെയ്യണമെന്ന് സമാജം അഭ്യര്‍ഥിച്ചു.

മുപ്പത്തിയൊന്നു വര്‍ഷത്തെ പ്രവര്‍ത്തനപാരമ്പര്യമുള്ള സമാജത്തിന്റെ ഭരണ സമിതിയിലെ മറ്റംഗങ്ങള്‍ ഡേവീസ് വടക്കുംചേരി (ജന.സെക്രട്ടറി) ഷീബ കല്ലറയ്ക്കല്‍ (ട്രഷറാര്‍), പോള്‍ ചിറയത്ത്, (വൈസ് പ്രസിഡന്റ്), ജോസ് കുമ്പിളുവേലില്‍ (കള്‍ച്ചറല്‍ സെക്രട്ടറി), ബേബിച്ചന്‍ കലേത്തുംമുറിയില്‍ (സ്പോര്‍ട്സ് സെക്രട്ടറി), സെബാസ്റ്യന്‍ കോയിക്കര (ജോ.സെക്രട്ടറി) എന്നിവരാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് പുതുശേരി (പ്രസിഡന്റ്) 02232 34444, 0176 56434579, ഢലിൌല:ഗമ്യൃമാമറീി ീഹറ വീാല ടൌി ഒമഹഹ, (ഒമൃറൃ.22, 52388 ചöൃ്ലിശരവ.