യുക്മ മിഡ്ലാന്‍ഡ്സ് റീജിയണല്‍ കലാമേള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Tuesday, October 14, 2014 7:01 AM IST
ലണ്ടന്‍: സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ ഒക്ടോബര്‍ 18ന് (ശനി) നടക്കുന്ന യുക്മ ഈസ്റ് ആന്‍ഡ് വെസ്റ് മിഡ്ലാന്‍ഡ്സ് റീജിയണല്‍ കലാമേളയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും നാഷണല്‍ കലാമേള ചാമ്പ്യന്മാരായ റീജിയന്‍ ഇത്തവണയും തികഞ്ഞ ആത്മ വിശ്വാസത്തിലാണ്.റീജിയണിലെ പതിനെട്ട് അംഗ സംഘടനകളും കലാമേളയില്‍ പങ്കെടുക്കുവാനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. മിഡ്ലാന്‍ഡ്സില്‍ തന്നെ ദേശീയ കലാമേളയും നടക്കുന്നുവെന്നതിനാല്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഠിന പരിശീലനത്തിലാണ് ഓരോ മത്സരാര്‍ഥിയും.

മല്‍സരങ്ങള്‍ക്കുള്ള രജിസ്ട്രേഷന്‍ ഇക്കഴിഞ്ഞ അഞ്ചിന് അവസാനിച്ചപ്പോള്‍ അഞ്ഞൂറോളം എന്‍ട്രികളാണ് ലഭിച്ചിരിക്കുന്നത്. മുന്‍ കലാമേളകളില്‍ ദേശീയ തലത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ള റീജിയണിലെ അംഗ സംഘടനകള്‍ തമ്മില്‍ മാറ്റുരയ്ക്കുമ്പോള്‍ കടുത്ത മല്‍സരത്തിനാവും സ്റോക്ക് ഓണ്‍ ട്രന്റ് സാക്ഷ്യം വഹിക്കുക.

പത്താം വാര്‍ഷികം പിന്നിടുന്ന സ്റാഫോര്‍ഡ്ഷയര്‍ മലയാളി അസോസിയേഷന്‍ (ടങഅ) ആണ് മിഡ്ലാന്‍ഡ്സിലെ മലയാളിയുടെ കലാമാമാങ്കത്തിനു ആതിഥ്യം വഹിക്കുന്നത്. മുമ്പ് നാഷണല്‍ കലാമേളയും റീജണല്‍ കലാമേളയും നടത്തി സംഘാടക മികവ് തെളിയിച്ച ടങഅ ഇത്തവണയും പ്രസിഡന്റ് ബിജു ടി. ജോസഫിന്റെ നേതൃത്വത്തില്‍ പിഴവുകള്‍ ഇല്ലാതെ റീജണല്‍ കലാമേള നടത്താനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ശനി രാവിലെ ഒമ്പതിന് നാല് സ്റേജുകളിലായി മത്സരങ്ങള്‍ ആരംഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: യുക്മ ഈസ്റ് ആന്‍ഡ് വെസ്റ് മിഡ്ലാന്‍ഡ് റീജിയന്‍ ഭാരവാഹികളായ റോയി ഫ്രാന്‍സിസ് (പ്രസിഡന്റ്) 07717754609, പീറ്റര്‍ ജോസഫ് (സെക്രട്ടറി) 07737654041, ജയകുമാര്‍ നായര്‍ (പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍) 07403223066.

ഹാളിന്റെ വിലാസം ചഇഒട ഇീഹഹലഴല, ചലംരമഹെേല ഡിറലൃ ഘ്യാല, ഏമഹഹീംൃലല ഘമില ടീസല ീി ഠൃലി ടഠ5 2ഝട.

റിപ്പോര്‍ട്ട്: സെബാസ്റ്യന്‍ ആന്റണി