സന്ദര്‍ലാന്‍ഡില്‍ കുടുംബ നവീകരണ ധ്യാനം ഒക്ടോബര്‍ 18, 19 തീയതികളില്‍
Tuesday, October 14, 2014 4:24 AM IST
സന്ദര്‍ലാന്‍ഡ്: പരിശുദ്ധാത്മ അഭിക്ഷേകത്താല്‍ നിറയാനും അത് സമൂഹത്തിലും കുടുംബത്തിലും ചലനങ്ങള്‍ സൃഷ്ട്ടിക്കാനുമുള്ള അവസരത്തിനായി, നോര്‍ത്ത് ഇന്ത്യയില്‍ പോപ്പുലര്‍ മിഷന്‍ ധ്യാനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഫാ. ബിനോയ് പുതിയേടത്ത് വിസി നയിക്കുന്ന ക്രിസ്മസിന് ഒരുക്കമായുള്ള കുടുംബ നവീകരണ ധ്യാനം ഒക്ടോബര്‍ 18, 19 (ശനി, ഞായര്‍) തീയതികളില്‍ സന്ദര്‍ലാന്‍ഡില്‍ നടത്തുന്നു.

ശനി രാവിലെ 10.15 മുതല്‍ നാലു വരെയും ഞായര്‍ ഉച്ചയ്ക്ക് 12 മുതല്‍ 5.30 വരെയുമാണ് ധ്യാനം.

മാധ്യസ്ഥപ്രാര്‍ഥന, കുമ്പസാരം, കുടുംബ നവീകരണത്തിനായുള്ള പ്രത്യേക പ്രാര്‍ഥനകള്‍, ഗാനശുശ്രൂക്ഷ, തുടങ്ങിയവ ധ്യനാവസരത്തില്‍ ഉണ്ടായിരിക്കും.

നോര്‍ത്ത് ഈസ്റിലെ എല്ലാ കുടുംബങ്ങളെയും വ്യക്തികളെയും യേശുവിന്റെ നാമത്തില്‍ സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. ധ്യാനദിവസങ്ങളില്‍ കുട്ടികള്‍ക്കുവേണ്ടി പ്രത്യേക ക്ളാസുകള്‍ ഉണ്ടായിരിക്കും.

ധ്യാനവേദി: സെന്റ് ജോസഫ്സ് ചര്‍ച്ച്, സന്ദര്‍ലാന്‍ഡ് ടഞ4 6ഒജ.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 07852582217, 07590516672.

റിപ്പോര്‍ട്ട്: മാത്യു ജോസഫ്