ഒക്ടോബര്‍ ഫെസ്റിന്റെ ടെന്റുകള്‍ക്ക് അഭയാര്‍ഥി ക്യാമ്പുകളാക്കുന്നു
Monday, October 13, 2014 7:41 AM IST
മ്യൂണിക്ക്: ഒക്ടോബര്‍ ഫെസ്റിനായി നിര്‍മിച്ച ടെന്റുകള്‍ മ്യൂണിച്ചില്‍ അഭയാര്‍ഥികളെ പാര്‍പ്പിക്കാനുള്ള ക്യാമ്പുകളായി ഉപയോഗിച്ചു തുടങ്ങി. അഭയാര്‍ഥികള്‍ കാരണം പ്രദേശത്ത് ആള്‍ത്തിരക്ക് വര്‍ധിക്കുന്നതിനെതിരേ തദ്ദേശവാസികള്‍ പ്രക്ഷോഭം നടത്തുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു നടപടി.

മ്യൂണിച്ച് മേയര്‍ ഡയറ്റര്‍ റെയ്റ്റര്‍ അഭയാര്‍ഥികളെ സന്ദര്‍ശിക്കുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പായിരുന്നു പ്രതിഷേധ പ്രകടനം.

ടെന്റുകള്‍ അഭയാര്‍ഥി ക്യാമ്പുകളാക്കി മാറ്റുന്നത് താത്കാലിക പരിഹാരം മാത്രമാണെന്നും അഞ്ചു ദിവസത്തില്‍ കൂടുതല്‍ ഇതു തുടരാന്‍ കഴിയില്ലെന്ന് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പറയുന്നു. അടിയന്തരമായി ഇവര്‍ക്ക് സ്ഥിരം താമസ സൌകര്യം ഒരുക്കിക്കൊടുക്കണമെന്നും പാര്‍ട്ടി വക്താവ്. ഇക്കഴിഞ്ഞ മൂന്നിനാണ് ഒക്ടോബര്‍ ഫെസ്റിന് കൊടിയിറങ്ങിയത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍