കെസിഎസ്സി ബാസലിന്റെ പ്രഥമ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് അവേശകരമായി
Thursday, October 9, 2014 7:50 AM IST
ബാസല്‍: കേരള കള്‍ച്ചറല്‍ സ്പോര്‍ട്സ് ക്ളബ് ബാസലിന്റെ പ്രഥമ ബാറ്റ്മിന്റണ്‍ ടൂര്‍ണമെന്റ് കാണികളുടെയും മത്സരാര്‍ഥികളുടെയും നിറഞ്ഞ സാന്നിധ്യത്തില്‍ ഫാ. ഷാജി ഒസിഡി (വികാരി സെന്റ് അന്തോനീസ് പള്ളി) ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സ്വിറ്റ്സര്‍ലന്‍ഡിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ഏതാണ്ട് 25 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റ് നടന്നു. സംഘാടക പാടവം കൊണ്ടും മത്സര രീതികള്‍ കൊണ്ടും ടൂര്‍ണമെന്റ് വേറിട്ട് നിന്നു. വടക്കേ ഇന്ത്യക്കാരുടെയും ലങ്ക ക്കാരുടെയും പ്രാതിനിധ്യം മത്സരങ്ങളെ കൂടുതല്‍ ആവേശേജ്വലമാക്കി. രുചികരമായ വിവിധ ഇനം നാടന്‍ ഭക്ഷണങ്ങള്‍ ടൂര്‍ണന്റിെന്റെ മറ്റൊരു പ്രത്യേകത ആയിരുന്നു.

ടൂര്‍ണമെന്റ് കോഓര്‍ഡിനേറ്റര്‍മാരായ മാത്യു കുരീക്കല്‍, സുനില്‍ തളിയത്ത്, അനില്‍ ചക്കാലക്കല്‍, തോമസ് ചിറ്റാട്ടില്‍ എന്നിവരുടെ വൈഭവം പ്രശംസനീയമാ. കെസിഎസ്സി ബാസലിന്റെ പ്രഥമ ടൂര്‍ണമെന്റിന് അകമഴിഞ്ഞ പ്രോത്സാഹനം നല്‍കിയ സ്വിറ്റ്സര്‍ലന്‍ഡിലെ ഇതര സംഘടനകളെയും മലയാള വാര്‍ത്താ മാധ്യമങ്ങളെയും സ്പോണ്‍സര്‍മാരായ സ്വിസ് ലോസ്, ബാസല്‍ സ്റാട്ട്, ഹെല്‍ വെറ്റ്സ്യ, ബാസ്ലര്‍ ഇന്‍ഷ്വറന്‍സ് തുടങ്ങിയവര്‍ക്ക് ക്ളബ് പ്രസിഡന്റ് സിബി തോട്ടുകടവില്‍, സെക്രട്ടറി ലാലു ചിറക്കല്‍ എന്നിവര്‍ നന്ദി പറഞ്ഞു. കളിക്കളത്തില്‍ കഴിവ് തെളിയിച്ച വിജയികള്‍ക്കുള്ള സമ്മാനദാനചടങ്ങുകളോടെ ടൂര്‍ണമെന്റ് പര്യവസാനിച്ചു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍