ജര്‍മന്‍ ജോബ് എക്പോ ഒക്ടോബര്‍ 11 ന് ബര്‍ലിനില്‍
Wednesday, October 8, 2014 8:02 AM IST
ബര്‍ലിന്‍: യൂറോപ്പിലെ പതിനെട്ടു നഗരങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി ജോബ് എക്സ്പോ ജര്‍മനി ഒക്ടോബര്‍ 11ന് (ശനി) ബര്‍ലിനിലെത്തുന്നു. ജര്‍മനിയില്‍ തൊഴില്‍ തേടുന്നവര്‍ക്ക് വലിയ സഹായമാണ് ഇതുവഴി ലഭിക്കുന്നത്.

ഏകദേശം 5600 തൊഴിലവസരങ്ങളാണ് ജര്‍മന്‍ ജോബ് എക്സ്പോയില്‍ ഇപ്പോഴുള്ളത്. ഇംഗ്ളീഷ് ഭാഷാ പരിജ്ഞാനമുള്ളവര്‍ക്കും ഇതില്‍ സാധ്യത ഏറെയുണ്ട്. ടൂറിസം മേഖലയില്‍ ഇപ്പോള്‍ നിരവധി തൊഴിലവസരങ്ങളാണുള്ളത്.

ബര്‍ലിനിലെ മെഴ്സിഡസ്-വെല്‍റ്റ് ആം സാല്‍സഫറിലാണ് (ങലൃരലറലണെലഹ മാ ടമഹ്വൌളലൃ ശി ആലൃഹശി) എക്സ്പോ നടക്കുന്നത്. ഒക്ടോബര്‍ 11, 12 തീയതികളില്‍ രാവിലെ പത്തു മുതല്‍ വൈകിട്ട് അഞ്ച് വരെ എക്സ്പോ തുറന്നിരിക്കും. പ്രവേശനം സൌജന്യമായിരിക്കും.

ജോബ് എക്സ്പോയുടെ പ്രധാനലക്ഷ്യം എംപ്ളോയ്മെന്റ് ഓഫറിംഗും, തൊഴിലന്വേഷകര്‍ക്കുള്ള ശരിയായ ദിശാബോധം നല്‍കലുമാണ്. ജോബ് കണ്‍സള്‍ട്ടേഷന്‍ വഴി ജര്‍മനിയിലെ മാത്രമല്ല യൂറോപ്പിലെ മുന്തിയ കമ്പനികള്‍ അനുയോജ്യരായ ജോലിക്കാരെ തെരഞ്ഞുപിടിക്കുന്ന ജോബ് എക്സ്പോ കൊളോണ്‍, മ്യൂണിക്, ഫ്രാങ്ക്ഫര്‍ട്ട്, ഹാംബുര്‍ഗ്, സ്റുട്ട്ഗാര്‍ട്ട്, ഡ്യൂസല്‍ഡോര്‍ഫ് എന്നീ നഗരങ്ങളിലും സംഘടിപ്പിക്കാറുണ്ടങ്കിെലും ബര്‍ലിനില്‍ നടത്തുന്നതാണ് ഏറ്റവും വലുത്.

അഭ്യസ്തവിദ്യരായ വിദഗ്ധ പരിശീലനം നേടിയ ജര്‍മനിയിലെ മലയാളി രണ്ടാം തലമുറക്കാര്‍ക്കും ഉന്നത പഠനത്തിനായി ജര്‍മനിയിലെത്തി പഠനം പൂര്‍ത്തിയാക്കി ജോലി അന്വേഷിക്കുന്ന സ്റുഡന്റ് വീസയില്‍ തൊഴില്‍ അന്വേഷിക്കുന്ന മലയാളികള്‍ക്കും ബര്‍ലിനിലെ ജോബ് എക്സ്പോ സഹായകമാവും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍