യുകെയില്‍ കോതമംഗലം സ്വദേശി ബിജു പോള്‍ നിര്യാതനായി
Wednesday, October 8, 2014 2:31 AM IST
ലണ്ടന്‍: യുകെയിലെ ലെസ്ററില്‍ താമസിക്കുന്ന കോതമംഗലം സ്വദേശി ബിജു പോള്‍ നിര്യാതനായി. റോയല്‍ ഇന്‍ഫേര്‍മറിയില്‍ ഏജന്‍സി ജീവനക്കാരനായിരുന്ന ബിജു മസ്തിഷ്ക രക്തസ്രാവത്തെത്തുടര്‍ന്ന് ജോലി ഉപേക്ഷിച്ച് വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

വിദഗ്ധ പരിശോധനകള്‍ക്കായി അടുത്തമാസം നോട്ടിംഗ്ഹാം ആശുപത്രിയില്‍ അപ്പോയിന്റ്മെന്റെടുത്തിരിക്കെ, പെട്ടെന്നുണ്ടായ തളര്‍ച്ചയും ബോധക്ഷയവും ഉണ്ടായതിനെത്തുടര്‍ന്ന് റോയല്‍ ഇന്‍ഫേര്‍മറിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ അനു റോയല്‍ ഇന്‍ഫെര്‍മറി ആശുപത്രിയില്‍ നഴ്സാണ്. സംസ്കാരം ലെസ്ററില്‍ നടത്തും.