ഹരിനഗര്‍ സീറോ മലബാര്‍ പള്ളിയില്‍ ഓണാഘോഷം നടത്തി
Tuesday, October 7, 2014 6:19 AM IST
ന്യൂഡല്‍ഹി: വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ നാമത്തിലുള്ള ഹരി നഗര്‍ സീറോ മലബാര്‍ പള്ളിയില്‍ ഓണാഘോഷം നടത്തി. രാവിലെ നടന്ന വിശുദ്ധ കുര്‍ബാനക്കുശേഷം ആഘോഷപരിപാടികള്‍ ഇടവക വികാരി ഫാ. ആന്റോ കാഞ്ഞിരത്തിങ്കല്‍ ഉദ്ഘാടനം ചെയ്തു.

അത്തപൂക്കളം, തിരുവാതിരകളി, വടംവലി തുടങ്ങിയ പരിപാടികള്‍ ഇത്തവണത്തെ ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. ഓണസദ്യയോടെ ആഘോഷ പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്