വിശുദ്ധ പാദ്രേ പിയോ ദേവാലയത്തില്‍ തിരുനാളിന് തുടക്കം കുറിച്ച് ആര്‍ച്ച് ബിഷപ് മാര്‍ ഭരണികുങ്ങര കൊടിയേറ്റി
Tuesday, October 7, 2014 6:14 AM IST
ന്യൂഡല്‍ഹി: രോഹിണി പാദ്രേ പിയോ ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ പാദ്രേ പിയോയുടെയും പരിശുദ്ധ കന്യകാമറിയത്തിന്റേയും സംയുക്ത തിരുനാളാഘോഷം തുടക്കം കുറിച്ച് ഒക്ടോബര്‍ നാലിന് (ശനി) ഫരീദാബാദ് രൂപത ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര കൊടിയേറ്റു കര്‍മ്മം നിര്‍വഹിച്ചു. തുടര്‍ന്നു നടന്ന വിശുദ്ധ കുര്‍ബാനയ്ക്കും നൊവേനയ്ക്കും ലദീഞ്ഞിനും ആര്‍ച്ച് ബിഷപ് മുഖ്യകാര്‍മികത്വം വഹിച്ചു.

ഞായറാഴ്ച വൈകുന്നേരം നാലിന് നടക്കുന്ന തിരുനാള്‍ കുര്‍ബാനക്ക് ഫാ. ജോണ്‍ പുതുവ മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് രൂപം വെഞ്ചരിപ്പ്, തിരുശേഷിപ്പ് പ്രതിഷ്ഠ, പ്രസുദേന്തി വാഴ്ച, പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവ നടന്നു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്