ജര്‍മന്‍ പാസ്പോര്‍ട്ടില്‍ നിന്നു മെയ്ഡന്‍ നെയിം ഒഴിവാക്കണമെന്ന് യൂറോപ്യന്‍ കോടതി
Monday, October 6, 2014 7:46 AM IST
ലംക്സംബൂര്‍ഗ്: ജര്‍മന്‍ പാസ്പോര്‍ട്ടുകളില്‍ ഇപ്പോള്‍ ചേര്‍ക്കുന്ന മെയ്ഡന്‍ നെയിം (വിവാഹത്തിന് മുമ്പുള്ള കുടുംബ പേര്) ഒഴിവാക്കണമെന്ന് യൂറോപ്യന്‍ കോടതി വിധി.

ജര്‍മന്‍ പാസ്പോര്‍ട്ടുകളില്‍ ജി.ഇ.ബി. എന്ന ഷോര്‍ട്ട് ഫോം കൊടുത്ത് ഫാമിലി നെയിമിന് താഴെയാണ് ഇത് ചേര്‍ക്കുന്നത.് ജര്‍മന്‍ സംസ്ഥാനം ബാഡന്‍വ}ട്ടന്‍ബെര്‍സിലെ കാള്‍സ്റൂഹെ എന്ന സ്ഥലത്തെ ഒരു വ്യവസായി ഈ ആവശ്യത്തിനായി കാള്‍സ്റൂഹെ കോടതിയെ സമീപിക്കുകയും, കാള്‍സ്റൂഹെ കോടതി ഈ വിഷയം യൂറോപ്യന്‍ കോടതിക്ക് റഫര്‍ ചെയ്യുകയും ചെയ്തു. അങ്ങനെയാണ് യൂറോപ്യന്‍ കോടതി വിധി ഉണ്ടായത്. ഈ വ്യവസായിയും, അദ്ദേഹത്തിന്റെ കമ്പനിയില്‍ ജോലി ചെയ്യുന്ന മറ്റുള്ളവരും വിദേശ രാജ്യങ്ങളുടെ വിസാക്ക് അപേക്ഷിക്കുമ്പോള്‍ തങ്ങളുടെ പാസ്പോര്‍ട്ടിലെ ഈ മെയ്ഡന്‍ നെയിം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു, അത് മാറ്റി നല്‍കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ വാദം.

പുതിയ യൂറോപ്യന്‍ കോടതി വിധി ജര്‍മന്‍ പാസ്പോര്‍ട്ടുകള്‍ക്ക് മാത്രമേ ബാധകമാവൂ. ജര്‍മന്‍ ഐഡന്റിറ്റി കാര്‍ഡുകളില്‍ (അവുസ്വൈസ്) മെയ്ഡന്‍ നെയിം ഉപയോഗിക്കുന്നതില്‍ യൂറോപ്യന്‍ കോടതി വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. കാരണം ജര്‍മന്‍ അവുസ്വൈസ് രാജ്യത്തെ പൌരന്മാര്‍ക്കുള്ള ഒരു ഐഡന്റിറ്റി മാത്രമാണ്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍