ഫോര്‍മുല വണ്‍ മുന്‍താരം ഡി സെസാറിസ് അപകടത്തില്‍ മരിച്ചു
Monday, October 6, 2014 7:44 AM IST
റോം:ഫോര്‍മുല വണ്‍ മുന്‍ ഇറ്റാലിയന്‍ താരം അന്ത്രയാ ഡി സെസാറിസ് (55) മോട്ടോര്‍സൈക്കിള്‍ അപകടത്തില്‍ മരിച്ചു. 1980 നും 1994 ലും ഇടയില്‍ ഫോര്‍മുല വണ്‍ കാറോട്ടരംഗത്തെ അതികായനായിരുന്നു ഡി സെസാറിസ്. ഗ്രാന്റ് പ്രീ ഒരു തവണ പോലും നേടാനായില്ലെങ്കിലും സ്വന്തം പേരില്‍ നിരവധി റെക്കോര്‍ഡുകള്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്.

പ്രശസ്തമായ മക്ലാരന്റെ തേരാളിയായിരുന്നു ഡി സെസാറിസ്(1981).ഒരു തവണ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയിട്ടുണ്ട്. അഞ്ചുതവണ നിശ്ചിത സമയത്തിനുള്ളില്‍ ഫിനിഷ് ചെയ്തിട്ടുണ്ട്.

1982 ല്‍ ഏറ്റവും പ്രായം കുറഞ്ഞ (വയസ് 22)അമരക്കാരനായി ഗ്രാന്റ് പ്രീയില്‍ പങ്കെടുത്ത ചരിത്രവും ഡി സിസാറിസിന് സ്വന്തം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍