സെഹിയോന്‍ കണ്‍വന്‍ഷന് ഫാ. സാജു ഇലഞ്ഞി
Saturday, October 4, 2014 6:41 AM IST
ബ്രാഡ്ഫോര്‍ഡ്: പരിശുദ്ധാത്മ കൃപാഭിഷേകത്താല്‍ ജ്വലിക്കുന്ന കുടുംബ ജീവിത നവീകരണത്തിന് ആവശ്യമായ വചന പ്രഘോഷണങ്ങള്‍ ധന്യമാകുന്ന ബര്‍മിംഗ്ഹാമിലെ ബഥേല്‍ സെന്ററില്‍ നടക്കുന്ന സെഹിയോന്‍ കണ്‍വന്‍ഷന് ഫാ. ഡേവിഡ് ഒക്കലി, ഫാ. സാജു ഇലഞ്ഞി എന്നിവര്‍ നയിക്കും.

ഒക്ടോബര്‍ 11ന് രാവിലെ എട്ടിന് ആരംഭിക്കുന്ന കണ്‍വന്‍ഷനില്‍ ബര്‍മിംഗ്ഹാം അതിരൂപത സെമിനാരി റെക്ടര്‍ ഫാ. ഡേവിഡ് ഒക്കലയും സെഹിയോന്‍ മിനിസ്ട്രിയിലെ ഇടവക ധ്യാനങ്ങള്‍ നയിക്കുന്ന സാജു ഇലഞ്ഞിയും സംയുക്തമായി രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ നയിക്കും.

പ്രധാന ഹാളില്‍ മലയാളത്തിലും അനുബന്ധ ഹാളില്‍ ഇംഗ്ളീഷിലുമാണ് കണ്‍വന്‍ഷന്‍.

സെഹിയോന്റെ താമസിച്ചുള്ള ധ്യാനം ഒക്ടോബര്‍ 27ന് ആരംഭിച്ച് 30ന് അവസാനിക്കും.

വിശദവിവരങ്ങള്‍കക്: സെഹിയോന്‍ യുകെ വെബ്സൈറ്റില്‍ ലഭ്യമാണ്.

ഡിസംബര്‍ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ നയിക്കുന്നത് ഫാ. സേവ്യര്‍ഖാന്‍ വട്ടായിലാണ്.

റിപ്പോര്‍ട്ട്: സഖറിയ പുത്തന്‍കളം