കാര്‍ഡിഫ് കലാകേന്ദ്ര അവതരിപ്പിക്കുന്ന സാമൂഹ്യസംഗീത നാടകം 'സ്നേഹസാഗരതീരം' നവംബര്‍ എട്ടിന്
Saturday, October 4, 2014 6:40 AM IST
കാര്‍ഡിഫ്: കാലാസ്നേഹികളായ കാര്‍ഡിഫിലെ മലയാളികള്‍ ഒരുക്കുന്ന കലാവിരുന്നായ സാമൂഹ്യ സംഗീത നാടകം 'സ്നേഹസാഗരതീരം' നവംബര്‍ എട്ടിന് (ശനി) വൈകുന്നേരം അഞ്ചിന് കാര്‍ഡിഫ് ഹീത്ത് സോഷ്യല്‍ ക്ളബ് ഓഡിറ്റോറിയത്തില്‍ അരങ്ങേറുന്നു. അതോടൊപ്പം ക്രോയിഡന്‍ ശ്രുതിലയയുടെ ഗാനമേളയും യുകെയിലെ സ്റ്റേജ് ഷോകളിലൂടെ പ്രശസ്തരായ കാര്‍ഡിഫിലെ നര്‍ത്തകര്‍ ഒരുക്കുന്ന നൃത്തരംഗങ്ങളും പരിപാടിയുടെ കൊഴുപ്പു കൂട്ടുന്നു

മംഗളം, മനോരാജ്യം തുടങ്ങിയ വാരികകളിലെ നോവലിസ്റായ വിമല്‍ നാടകരചനയും സിനിമ സംഗീത രംഗത്ത് അറിയപ്പെടുന്ന സുരേഷ് മണിമല ഈ നാടകത്തിന്റെ ഗാന രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നു.

അന്നമ്മ സണ്ണി, ഡൊമനിക്ക് സാവിയോ, ജോസ് ജോസഫ്, ഡോ. രാജേഷ് കൃഷ്ണ, ബെന്നി അഗസ്റിന്‍, ഡോ. ജോഷി ജോസഫ്, ജിഷ മധുമോഹന്‍, ഷീന ഷൈജന്‍, ഡോ. മൈക്കിള്‍ ജോസ്, ജയ്സണ്‍ ജയിംസ് എന്നിവരാണ് അഭിനേതാക്കള്‍.

സമുഹത്തില്‍ ഒറ്റപ്പെട്ട് പോകുന്ന നിരാലംബരും നിരാശ്രയരുമായ അഗതികളുടെ നീറുന്ന പ്രശ്നങ്ങള്‍ ഈ കഥയിലൂടെ പറയുന്നു. സംഗീത, നാടക, സിനിമ, ടെലിവിഷന്‍ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ള വിശ്വലാല്‍ ആണ് നാടകത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ട്: ഷാജി ഫ്രാന്‍സിസ്