ബേസിംഗ്സ്റോക് പള്ളിയിലെ ഓണാഘോഷം അവിസ്മരണീയമായി
Friday, October 3, 2014 6:16 AM IST
ലണ്ടന്‍: ബേസിംഗ്സ്റോക് സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ സെപ്റ്റംബര്‍ 27ന് (ശനി) കുര്‍ബാനനന്തരം ഇടവകാംഗങ്ങളുടെ ആഭിമുഖ്യത്തില്‍ നടന്ന ഓണസദ്യയും ഓണാഘോഷവും അവിസ്മരണീയമായി.

വിഭവ സമൃദ്ധമായ ഓണസദ്യക്കുശേഷം അരങ്ങേറിയ വിവിധ കായിക വിനോദങ്ങള്‍ എല്ലാവര്‍ക്കും ഒരു നവ്യാനുഭവമായി. കുട്ടികളും മുതിര്‍ന്നവരും പ്രായഭേദമെന്യെ വിവിധ മത്സരങ്ങളില്‍ പങ്കെടുത്തു. ആവേശപൂര്‍ണമായി നടന്ന വടംവലിക്കുശേഷം വികാരി റവ. ഫാ. എബിന്‍ ഊന്നുകല്ലിങ്ങല്‍ സമ്മാനദാനം നിര്‍വഹിച്ചു. രാവിലെ ഒമ്പതിന് തുടങ്ങിയ പരിപാടികള്‍ വൈകുന്നേരം അഞ്ചോടെ സമാപിച്ചു.

റിപ്പോര്‍ട്ട്: ബിജോയ് തോമസ്