രണ്ടാമത് ഓള്‍ യൂറോപ്പ് വോളിബോള്‍ ടൂര്‍ണമെന്റിന് ഒക്ടോബര്‍ നാലിന് കേംബ്രിഡ്ജില്‍ തുടക്കം
Friday, October 3, 2014 6:15 AM IST
കേംബ്രിഡ്ജ്: കേംബ്രിഡ്ജ് സ്പൈക്കേഴ്സും കേംബ്രിഡ്ജ് ചാര്‍ജേഴ്സും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് ഓള്‍ യൂറോപ്പ് വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ഒക്ടോബര്‍ നാലിന് (ശനി) രാവിലെ ഒമ്പതു മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. യൂറോപ്പിന്റെ പല ഭാഗത്തുനിന്നുമായി എട്ടു ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കും.

ടൂര്‍ണമെന്റിലെ ഒന്നും രണ്ടും മൂന്നും വിജയികള്‍ക്ക് കാഷ് അവാര്‍ഡും ട്രോഫിയും ലഭിക്കും. കൂടാതെ ബെസ്റ് ഫെയര്‍ പ്ളേ അവാര്‍ഡ്, ബെസ്റ് പ്ളേയര്‍, ബെസ്റ് ഡിഫന്‍ഡര്‍ എന്നിവര്‍ക്കും കാഷ് അവാര്‍ഡും ട്രോഫിയും ലഭിക്കും. ടൂര്‍ണമെന്റ് നടക്കുന്ന സ്ഥലത്തിന്റെ വിലാസം: ഋ്ല്യൃീില അരശ്േല ടുീൃ രലിൃല, ആമരസ ഘമില, ഏൃലമ ഇമായീൌൃില, ഇമായൃശറഴല ഇആ23 6എഥ.

മത്സരം കാണുവാന്‍ വരുന്നവര്‍ക്ക് വേണ്ടി വളരെ മിതമായ നിരക്കില്‍ ലൈവ് തട്ടുകടയും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. ഈ മെഗാ ടൂര്‍ണമെന്റിന്റെ സ്പോണ്‍സേഴ്സ് ടലയമശെേമി മിറ റമൌഴവലൃേ മരരീൌിമിേ, ഇമായൃശറഴല കിറശമി ാശിശ ാമൃസല, കറലമഹശശെേര രമായൃശറഴല, ഇമായൃശറഴല ാമഹമ്യമഹലല മീരശമശീിേ, ഇമായീൌൃില ുമൃശവെ രീൌിരശഹ, ഠമ്യഹീൃ ംശാുല്യ ചല്ശി മിെവീേവെ ഇമായൃശറഴല എന്നിവരാണ്.

ടൂര്‍ണമെന്റ് കണ്ട് ആസ്വദിക്കുവാനും ഇഷ്ട ടീമിനെ പ്രോത്സാഹിപ്പിക്കുവാനുമായി എല്ലാ വോളിബോള്‍ പ്രേമികളേയും കേംബ്രിഡ്ജിലേക്ക് സംഘാടകര്‍ സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അനുജ് 07786982292, സിനോയ് 07412517719, ഡെന്നി 07882410913, ബിജു 07701095364.

റിപ്പോര്‍ട്ട്: ജിജി സ്റീഫന്‍