ക്നാനായ സംഗമത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി ലിവര്‍പൂള്‍; പ്രവര്‍ത്തകര്‍ ആവേശത്തിമര്‍പ്പില്‍
Friday, October 3, 2014 6:08 AM IST
ലിവര്‍പൂള്‍: യുകെകെസിഎ നോര്‍ത്ത് വെസ്റ് റീജിയണിന്റെ ഉദ്ഘാടനവും കണ്‍വന്‍ഷനും ഒക്ടോബര്‍ നാലിന് (ശനി) തുടക്കം കുറിക്കും. രാവിലെ 10 ന് ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ ഫാ. സജിമലയില്‍ പുത്തല്‍പുരയില്‍ മുഖ്യകാര്‍മികത്വം വഹിക്കുന്ന ദിവ്യബലിയില്‍ നോര്‍ത്ത് വെസ്റിലെ ആറുയുണിറ്റുകളില്‍ നിന്നുള്ള കുടുംബാംഗങ്ങള്‍ പങ്കെടുക്കും.

ഉച്ചയോടുകൂടി നടക്കുന്ന യൂണിറ്റുകള്‍ തമ്മിലുള്ള വടംവലി മത്സരം കണ്‍വന്‍ഷനെ കൂടുതല്‍ ആവേശഭരിതമാക്കും. ഉച്ചഭക്ഷണത്തിനുശേഷം തുടങ്ങുന്ന പൊതുസമ്മേളനത്തില്‍ പ്രസിഡന്റ് ബെന്നി മാവേലി നോര്‍ത്ത് വെസ്റ് റീയന്റെ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളും വിശിഷ്ടാഥിതികളും യുകെകെസിഎ സ്പിരിച്വല്‍ അഡ്വൈസര്‍ ഫാ. സജിമലയില്‍ പുത്തന്‍പുരയില്‍ എന്നിവര്‍ പ്രസംഗിക്കും. തദവസരത്തില്‍ നോര്‍ത്ത് വെസ്റ് റീജിണില്‍നിന്നുളള യുകെകെസിഎയുടെ പ്രഥമ പ്രസിഡന്റ് റജി മടത്തിലോട്ടിനെയും നോര്‍ത്ത് വെസ്റ് റിജിയണില്‍നിന്നും ജിസിഎസ്സി, എ ലെവല്‍ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെയും ആദരിക്കും.

സാംസ്കാരിക പരിപാടികള്‍ ലിവര്‍പൂള്‍ കെസിവൈഎല്‍ ടീം അണിയിച്ചൊരുക്കുന്ന വെല്‍ക്കം ഡാന്‍സോടെ ആരംഭിക്കും. ആറു യുണിറ്റുകളില്‍നിന്നുള്ള കലാകാരന്മാരുടെ വിവിധ നൃത്തങ്ങള്‍, പുരാതനപാട്ട്, സ്കിറ്റ്, മാജിക്ക് ഷോ തുടങ്ങിയ കലാപരിപാടികള്‍ നടക്കും.

അറുനൂറില്‍പരം ആളുകള്‍ പങ്കെടുക്കുന്ന കണ്‍വന്‍ഷന്റെ ടിക്കറ്റുകള്‍ മിക്കവാറും വിറ്റുകഴിഞ്ഞതായി സംഘാടകര്‍ അറിയിച്ചു. കണ്‍വന്‍ഷന്‍ വിജയിപ്പിക്കുന്നതിനായി സാജു ലൂക്കോസ് കോഓര്‍ഡിനേറ്റര്‍, യൂണിറ്റ് പ്രസിഡന്റുമാര്‍, റീജിയണല്‍ ഭാരവാഹികള്‍ എന്നിവര്‍ ഉള്‍പ്പെട്ട വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

സ്ഥലത്തിന്റെ വിലാസം: ആൃീറഴൃലലി കിലൃിേമശീിേമഹ ടരവീീഹ, ഒലഹശലൃ ഞീമറ, ഘശ്ലൃുീീഹ ഘക3 4ഉഒ.

റിപ്പോര്‍ട്ട്: സണ്ണി മണ്ണാറത്ത്