ഇടുക്കിജില്ലാ സംഗമം ചാരിറ്റി പ്രവര്‍ത്തനത്തിന് പിന്തുണ പ്രഖ്യാപിച്ചു
Tuesday, September 30, 2014 5:36 AM IST
ലണ്ടന്‍: ഇടുക്കി ജില്ലയിലെ ജനതയുടെ എല്ലാതരത്തിലുമുള്ള ജീവത അവസ്ഥകളും അനുഭവിച്ച് അറിഞ്ഞിട്ടുള്ള ഇടുക്കിയുടെ പിന്‍തലമുറക്കാരായ ബ്രിട്ടണില്‍ കുടിയേറിയ ഇടുക്കി ജില്ലക്കാരുടെ കൂട്ടായ്മ നടത്തുന്ന കാരുണ്യ പ്രവര്‍ത്തി പ്രകൃതി ദുരന്തത്തില്‍ ശരീരത്തിന്റെ ചലനശേഷി നഷ്ട്ടപെട്ടു കട്ടിലില്‍ കിടക്കുന്ന ഉപ്പുതോട് വെട്ടുകല്ലേല്‍ മേര്സിക്കുള്ള ചികിത്സാ സഹായത്തിനും എന്നും അവഗണയുടെ കൈയ്പ്നീരില്‍ മാത്രം കഴിയുന്ന കോഴിമല ആദിവാസി സ്കൂള്‍ കുട്ടികള്‍ക്ക് സ്കൂള്‍ ബാഗും കുടയും കൊടുക്കുന്നതിനുള്ള ഇടുക്കിജില്ലാ സംഗമം നടത്തുന്ന പ്രവര്‍ത്തനത്തിന് വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് മിനി സാബുവും കോഴിമല ആദിവാസി രാജാവ് രാമരാജ മന്നനും എല്ലാവിധ പിന്തുണയും ആശംസയും അറിയിച്ചു.

കിലോമീറ്ററുകള്‍ അകലയാണെങ്കിലും സ്വന്തം നാട്ടില്‍ അവശത അനുഭവിക്കുന്നവരെ സഹായിക്കുവാനുള്ള ഈ ചെറിയ കൂട്ടായ്മയുടെ പ്രവര്‍ത്തനത്തെ ഇരുവരും അഭിമാനത്തോടെ സ്മരിക്കുന്നു.

ഇടുക്കിജില്ല രൂപം കൊണ്ട കാലംമുതല്‍ കഷ്ട്ടതയുടെയും വേദനയുടെയും നടുവിലൂടെ കടന്നുപോകുന്ന ഇടുക്കിയിലെ ജനതയ്ക്ക് ഒരിക്കലും സന്തോഷത്തോടെ അന്തിഉറങ്ങാന്‍ ഒരുദിനവും ഉണ്ടായിട്ടില്ല.

മുല്ലപെരിയാര്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്, പട്ടയ പോരാട്ടം തുടങ്ങിയ കഷ്ടപാടുകളുടെ നടുവില്‍ നീറി കഴിയുമ്പോളും തങ്ങളുടെ നാട്ടില്‍ കഷ്ട്ടത അനുഭവിക്കുന്നവരെ സഹായിക്കുവാനും അവരുടെ വേദനകളില്‍ പങ്കുചേരുവാനും ഇവര്‍ക്ക് കഴിയുന്നുണ്ട്.

ചാരിറ്റി കളക്ഷന്‍ 15 ദിവസം പിന്നിട്ടപ്പോള്‍ 1206.00 പൌണ്ട് ലഭിച്ചതിന്റെ കണക്ക് ചുവടെ ചേര്‍ത്തിരിക്കുന്നു. നിങ്ങള്‍ നല്‍കുന്ന ഓരോ പൌണ്ടും വളരെ വിലപെട്ടതും ഇത് നാട്ടില്‍ വിഷമം അനുഭവിക്കുന്ന പല വ്യക്തികള്‍ക്കും കുടുബത്തിനും ആശ്വാസവും അത്താണിയുമാകും. നിങ്ങളുടെ സഹകരണം എന്നും ഇടുക്കിജില്ലാ സംഗമം നന്ദിയോടെ ഓര്‍ക്കുന്നതാണ്.

സംഗമത്തിന്റെ ഈ ചാരിറ്റി കളക്ഷന്‍ അടുത്ത 15 ഓടെ അവസാനിക്കും. ഇനിയും സഹായം ചെയ്യാന്‍ സാധിക്കാത്തവര്‍ കഴിവതും നേരത്തേ നിങ്ങളുടെ ഓഹരി സംഗമം അക്കൌണ്ടില്‍ അയയ്ക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ലഭിക്കുന്ന പണത്തിന്റെ വ്യക്തമായ കണക്കുവിവരവും ക്ളോസിംഗ് തുകയുടെ സ്റേറ്റ്മെന്റ് ഇടുക്കിജില്ലാ സംഗമം ഫേസ് ബുക്ക്, ഓണ്‍ലൈന്‍ പേപ്പര്‍ വഴി ഏവരേയും അറിയിക്കുന്നതാണ്.