വിയന്ന ഫൈന്‍ ആര്‍ര്‍സ് ഇന്ത്യ ലൈവ് ഷോ 'വിഷന്‍ 2014' മെഗാ സ്റേജ് ഷോ
Monday, September 29, 2014 8:24 AM IST
വിയന്ന: യൂറോപ്പിന് ദൃശ്യചാരുതയുടെ ദിനങ്ങള്‍ സമ്മാനിച്ച് മലയാളി വിഷന്‍ യുറോപ്പിലെ അഞ്ചുരാജ്യങ്ങളില്‍ അവതരിപ്പിക്കുന്ന 'വിഷന്‍ 2014' മെഗാ സ്റേജ് ഷോ ഓസ്ട്രിയയില്‍ ഫൈന്‍ ആര്‍ട്സ് ഇന്ത്യ വേദിയിലെത്തിക്കും. അയര്‍ലന്‍ഡ്, ജര്‍മനി, ഇറ്റലി, സ്വിറ്റ്സര്‍ലാന്‍ഡ് എന്നീ രാജ്യങ്ങളിലും വിഷന്‍ 2014 അരങ്ങേറും.

നൃത്തത്തിനും സംഗീതത്തിനൊപ്പം മനസില്‍ ചിരിപടര്‍ത്താന്‍ ഹാസ്യവും കോര്‍ത്തിണക്കി 'വിഷന്‍ 2014' വിയന്നയിലെ കഗ്രാനിലുള്ള ഹൌസ് ദേര്‍ ബെഗേഗ്നുംഗില്‍ എത്തുമ്പോള്‍ ഓസ്ട്രിയന്‍ മലയാളി സമൂഹത്തെ കാത്തിരിക്കുന്നത് എക്കാലത്തെയും മികച്ചൊരു ലൈവ് എന്റര്‍ടെയിനറായിരിക്കും. വിയന്ന മലയാളികള്‍ക്കായി നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫൈന്‍ ആര്‍ട്സ് ഇന്ത്യ സ്റ്റേജ് ഷോ നടത്തിയിരുന്നു. കുടുംബ പ്രേക്ഷകര്‍ക്കായി വിവിധ കലാപരിപാടികള്‍ കോര്‍ത്തിണക്കിയ ഒരു മെഗാ സ്റ്റേജ് ഷോ യുറോപ്പില്‍ വന്നിട്ട് തന്നെ വര്‍ഷങ്ങളായ സാഹചര്യത്തിലാണ് വിഷന്‍ 2014 വേദിയിലെത്തിക്കാന്‍ ഫൈന്‍ ആര്‍ട്സ് ഇന്ത്യ തയാറായതെന്ന് സംഘടനയ്ക്കുവേണ്ടി പ്രസിഡന്റ് സജി മതുപുറത്ത് അറിയിച്ചു.

വര്‍ണകാഴ്ചകളുടെ മഴവില്ല് വിരിയിക്കാന്‍ പോകുന്ന വിഷന്‍ 2014 ലൂടെ വേദിയിലെത്തുക മലയാള ചലച്ചിത്ര ലോകത്തെ പ്രഗല്‍ഭ കലാകാരന്മാരാണ് നൃത്തത്തിന്റെ വിസ്മയക്കാഴ്ചകള്‍ തീര്‍ക്കാന്‍ എത്തുന്നത് മലയാളികളുടെ സ്വന്തം അര്‍ച്ചനാകവിയും ഡാന്‍സറും യുറോപ്പ്, ഗള്‍ഫ്, ഇന്ത്യ തുടങ്ങിയ സ്ഥലങ്ങളില്‍ നൃത്ത വിദ്യാലയം നടത്തുന്ന ബോളിവുഡ് കോറിയോഗ്രാഫറുമായ ജോര്‍ജ് ജേക്കബുമാണ്. നീലത്താമര എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെ മലയാളിയുടെ ഹൃദയത്തില്‍ ഇടംപിടിച്ച അര്‍ച്ചന വിഷന്‍ 2014 ന്റെ വേദിയിലൂടെ ആദ്യമായാണ് യുറോപ്പില്‍ എത്തുന്നത്. അതേസമയം അനുകരണകലയുടെ അസാധ്യ തമ്പുരാക്കന്‍മാരായ കോട്ടയം നസീറും രാജാസാഹിബും ചിരിയുടെ മാലപടക്കവുമായി സ്റ്റേജില്‍ വിസ്മയം വിരിയിക്കുന്ന സിറാജ് പയ്യോളിയും ഫൈന്‍ ആര്‍ട്സ് ഇന്ത്യ ഒരുക്കുന്ന വേദിയിലെത്തും. ഒപ്പം മലയാള ചലച്ചിത്രശാഖയിലെ പകരംവയ്ക്കാനില്ലാത്ത സാന്നിധ്യവും എ.ആര്‍ റഹ്മാന്റെ ഇഷ്ട ഗായികയുമായ സയനോരയും വേറിട്ട ശബ്ദം കൊണ്ട് ലോകമലയാളികളെ കീഴടക്കിയ ഫ്രാങ്കോയും പിന്നെ തട്ട് പൊളിപ്പന്‍ ഗാനങ്ങളുമായി വിബിന്‍ സേവ്യറും ആവേശം അലതല്ലുന്ന വിയന്നയെ സംഗീതസാന്ദ്രമാക്കും.

ഘോഷ് അഞ്ചേരില്‍ കോഓര്‍ഡിനേറ്ററായ വിഷന്‍ 2014 യുറോപ്പ് മെഗാഷോ സംവിധാനം ചെയുന്നത് ചലച്ചിത്ര രംഗത്ത് നിന്നുള്ള പ്രമൂഖ സ്റ്റേജ് ഷോ വിദഗ്ധന്‍ ബിജു എംപിയാണ്.

ഓസ്ട്രിയയിലെ മുഴുവന്‍ മലയാളികളെയും മെഗാഷോയിലേയ്ക്ക് സംഘാടകര്‍ ക്ഷണിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റുകള്‍ക്കും: സജി: 069919082976, പ്രദീപ്: 06991170029, ഷാജി: 069917182431, റോയി: 069918101620, ജോമോന്‍: 069911694241, പ്രിന്‍സ്: 06646152950, നിതിന്‍: 06503336552, ജോയല്‍: 069917242474, സന്തോഷ്: 069911004969, ഘോഷ്: 069911320561.

റിപ്പോര്‍ട്ട്: ജോബി ആന്റണി