നോര്‍ത്ത് മാഞ്ചസ്റര്‍ തിരുനാള്‍ ഭക്തിസാന്ദ്രം
Saturday, September 27, 2014 8:19 AM IST
മാഞ്ചസ്റര്‍: നോര്‍ത്ത് മാഞ്ചസ്ററില്‍ പരിശുദ്ധ കന്യാമറിയത്തിന്റേയും അല്‍ഫോന്‍സാമ്മയുടേയും സംയുക്ത തിരുനാള്‍ ഭക്തിസാന്ദ്രമായി. സെന്റ് ആന്‍സ് ദേവാലയത്തില്‍ നടന്ന തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു.

വൈകുന്നേരം 4.30ന് ജപമാലയെ തുടര്‍ന്ന് നടന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയില്‍ ഫാ. ജോസഫ് പുന്നത്ത്, ഫാ തോമസ് തൈകൂട്ടത്തില്‍ തുടങ്ങിയവര്‍ കാര്‍മികരായി. ദിവ്യബലിയെ തുടര്‍ന്ന് ലദീഞ്ഞും തിരുനാള്‍ പ്രദക്ഷിണവും നടന്നു. മുത്തുക്കുടകളും പതാകകളും ഏന്തി വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ച് നടന്ന തിരുനാള്‍ പ്രദക്ഷിണം വിശ്വാസികള്‍ക്ക് ആത്മ നിര്‍വൃതിയായി.

ദേവാലയത്തെ വലം വച്ച് നടന്ന പ്രദക്ഷിണം തിരികെ പള്ളിയില്‍ പ്രവേശിച്ച ശേഷം വിശ്വാസികള്‍ അടിമവച്ചും നേര്‍ച്ചകാഴ്ചകള്‍ അര്‍പ്പിച്ചും വിശുദ്ധരുടെ മധ്യസ്ഥം തേടി പ്രാര്‍ഥിച്ചു. മാഞ്ചസ്റര്‍ മെലഡീസിന്റെ ശ്രൂതി ശുദ്ധമായ ആലാപനം ഏവരും നന്നേ ആസ്വദിച്ചു.തുടര്‍ന്ന് പാരിഷ് ഹാളില്‍ ഗാനമേളയും സ്നേഹവിരുന്നും നടന്നു.

ട്രസ്റിമാരായ സിറിള്‍ മാത്യു, ജിപ്സണ്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച വിവിധ കമ്മിറ്റികള്‍ തിരുനാളിന് നേതൃത്വം നല്‍കി. തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാനെത്തിയ ഏവര്‍ക്കും ഫാ. തോമസ് തൈക്കൂട്ടത്തില്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍