ഒറ്റ വീസയില്‍ ഇന്ത്യയില്‍ നിന്നും ബ്രിട്ടണും അയര്‍ലന്‍ഡും സന്ദര്‍ശിക്കാനവസരം
Friday, September 26, 2014 7:37 AM IST
ഡബ്ളിന്‍: ഇന്ത്യയില്‍ നിന്നുമുള്ള ടൂറിസ്റുകള്‍ക്ക് ഒരു വീസയില്‍ അയര്‍ലന്‍ഡും ബ്രിട്ടണും സന്ദര്‍ശിക്കാനവസരം. ഇരു രാജ്യങ്ങളിലേയും ടൂറിസം മേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ടാണ് പുതിയ സമ്പ്രദായം നിലവില്‍ വരുന്നത്. ഒക്ടോബറില്‍ പുതിയ വീസാനിയമം പ്രാബല്യത്തില്‍ വരും. നീതിന്യായ മന്ത്രി ഫ്രാന്‍സിസ് ഫിറ്റ്സ് ജറാല്‍ഡാണ് ഇതുമായി ബന്ധപ്പെട്ട്് ഉത്തരവ് പുറത്തിറക്കിയത്.

ഇതുപ്രകാരം ഏതെങ്കിലും ഒരു രാജ്യത്തെ വീസയെടുത്താല്‍ ഇരുരാജ്യങ്ങളിലും സന്ദര്‍ശനം നടത്താം. ആദ്യപടിയായി ഇന്ത്യക്കു പുറമെ ചൈനയില്‍ നിന്നുള്ളവര്‍ക്കും ഇതേ രീതിയില്‍ ഇരുരാജ്യങ്ങളും സന്ദര്‍ശിക്കാം. സമീപ ഭാവിയില്‍ കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ജോയിന്റ് വീസ സംവിധാനം നടപ്പാക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍