യുക്മ ഫെസ്റ് ശനിയാഴ്ച; നോര്‍ത്ത് വെസ്റ് റീജിയണിന്റെ പ്രവര്‍ത്തനമികവിന് അംഗീകാരം
Friday, September 26, 2014 6:03 AM IST
ലണ്ടന്‍: വോക്കിംഗില്‍ ജൂലൈ 27 ന് (ശനി) യുക്മ ഫെസ്റ് നടക്കുമ്പോള്‍ നോര്‍ത്ത് വെസ്റ് റീജിയന്‍ അംഗീകാരത്തിന്റെ ആഹ്ളാദത്തികവില്‍. യുക്മയുടെ പ്രവര്‍ത്തനത്തില്‍ പുതിയ അധ്യായം രചിച്ച് ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന പ്രവര്‍ത്തന മികവാണ് നോര്‍ത്ത് വെസ്റ് റീജിയനെ ഈ ബഹുമതിക്ക് അര്‍ഹമാക്കിയത്. മൂന്ന് വര്‍ഷമായി തളര്‍ന്ന കിടന്ന ഈ റീജിയന് പുതിയ ഉണര്‍വ് നല്‍കിയത് കഴിഞ്ഞ സെപ്റ്റംബര്‍ ഒമ്പതിന് ചുമതലയേറ്റ ഇപ്പോഴത്തെ കമ്മിറ്റിയാണ്. മുന്‍ യുക്മ നാഷണല്‍ ട്രഷറര്‍ ആയിരുന്ന ദിലീപ് മാത്യു പ്രസിഡന്റായും അഡ്വ. സിജു ജോസഫ് സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്ന നിലവിലെ കമ്മിറ്റി നടത്തിയ അക്ഷീണ പ്രയത്നങ്ങള്‍ നോര്‍ത്ത് വെസ്റ് റീജിയണിലെ മുഴുവന്‍ മലയാളി അസോസിയേഷനുകളെയും യുക്മയുടെ കുടക്കീഴില്‍ എത്തിക്കുകയുണ്ടായി. അതുപോലെ നോര്‍ത്ത് വെസ്റ് റീജിയണിലെ കലാപ്രതിഭകളെ കണ്െടത്തുന്നതിന്റെ മുഖ്യ സംഘാടകനായി പ്രവര്‍ത്തിക്കുന്ന കള്‍ച്ചറല്‍ കോഓഡിനേറ്റര്‍ ജോയി അഗസ്തിയും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. നിലവിലുള്ള കമ്മിറ്റി ചുമതലയേറ്റശേഷം യുക്മയുടെ എല്ലാ പ്രഖ്യാപിത പരിപാടികളും വിജയകരമായി നടത്തുകയും പുതിയ അസോസിയേഷനുകളെ യുക്മയില്‍ അംഗങ്ങളാക്കുകയും ഉള്‍പ്പെടെ നിരവധി നേട്ടങ്ങളാണ് നോര്‍ത്ത് വെസ്റ് റീജിയന്‍ ഇക്കാലയളവില്‍ കൈവരിച്ചത്.

യുക്മ നോര്‍ത്ത് വെസ്റ് റീജിയണിന്റെ പ്രവര്‍ത്തന മികവ് മനസിലാക്കിയ നാഷണല്‍ കമ്മിറ്റി കഴിഞ്ഞ പ്രാവശ്യം നാഷണല്‍ കലാമേളയ്ക്കായി ഈ റീജിയനെ തെരഞ്ഞെടുക്കുകയായിരുന്നു. നവംബര്‍ 30ന് ലിവര്‍പൂളില്‍ നടന്ന നാഷണല്‍ കലാമേളയില്‍, യുക്മ നോര്‍ത്ത് വെസ്റ് റീജിയനുവേണ്ടി ലിംക ആതിഥ്യം നല്‍കിയ ഈ മഹാമേള ഭംഗിയാക്കി നടത്തിയതിലും റീജിയന്റെ പങ്ക് നിസ്തുലമാണ്. ലിംകയും, ഫ്രന്റ്സ് ഓഫ് പ്രിസ്റനും മാഞ്ചസ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷനും ആണ് നോര്‍ത്ത് വെസ്റ് റീജിയനില്‍ നിന്നും ഈ വര്‍ഷം നാഷണല്‍ തലത്തില്‍ അംഗീകാരം നേടിയ സംഘടനകള്‍. ഡോ. ആനന്ദ്, ജിജോ കുര്യന്‍, ഷാജു വള്ളൂരാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്ന ഫ്രന്റ്സ് ഓഫ് പ്രിസ്റണ്‍ ഈ വര്‍ഷം റീജിയന്‍ നടത്തിയ മിക്ക പ്രോഗ്രാമുകളിലെയും മികച്ച സാന്നിധ്യമാണ്. ഫ്രന്റ്സ് ഓഫ് പ്രിസ്റന്റെ സാന്നിധ്യം റീജിയനെ നാഷണല്‍ കായിക മേളയില്‍ മികച്ച നേട്ടം കൈവരിക്കുന്നതിലും സഹായിച്ചു.

കൂടാതെ മാഞ്ചസ്റര്‍ മലയാളി കള്‍ച്ചറള്‍ അസോസിയേഷന്‍ (ങങഇഅ) ആതിധേയത്വം വഹിച്ചു നടത്തിയ റീജിയണല്‍ കലാമേളയില്‍ വിവിധയിനങ്ങളിലായി 154 ല്‍ അധികം മത്സരാര്‍ഥികള്‍ പങ്കെടുക്കുകയും മാഞ്ചസ്റര്‍ മലയാളി കള്‍ച്ചറള്‍ അസോസിയേഷന്‍ (ങങഇഅ) കിരീടം നേടുകയും ചെയ്തു. ഇവര്‍ ആതിഥേയത്വം വഹിച്ചു നടത്തിയ കലാമേളയില്‍ ഇവരുടെ പങ്കാളിത്തമാണ് ഇവരെ പുരസ്കാരം നല്‍കി ആദരിക്കുവാന്‍ നാഷണല്‍ കമ്മിറ്റി തീരുമാനിച്ചത്. ഈ അസോസിയേഷനില്‍ നിന്നുള്ള നാഷണല്‍ ജോയിന്റ് സെക്രട്ടറി ആന്‍സി ജോയി, നാഷണല്‍ കമ്മിറ്റി അംഗം അലക്സ് വര്‍ഗീസ്, അസോസിയേഷന്‍ പ്രസിഡന്റ് മനോജ് ഇവരുടെ നിര്‍ദ്ദേശങ്ങള്‍ ഈ അസോസിയേഷന്റെ നല്ല പങ്കാളിത്തമാണ് കാഴ്ചവച്ചത്. ഇവരെ അവാര്‍ഡ് സ്വീകരിക്കുന്നതിനായി വോക്കിംഗ് ഫാമിലി ഫെസ്റിലേക്ക് ക്ഷണിച്ചു.

അതുപോലെ റീജിയണല്‍ കലാമേളയില്‍ രണ്ടാം സ്ഥാനം നേടിയ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ഘകങഅ)യെയും ഈ അവസരത്തില്‍ പ്രത്യേകം അഭിനന്ദിക്കുന്നു. ഇതിന് നേതൃത്വം നല്‍കിയ അസോസിയേഷന്‍ പ്രസിഡന്റ് ജോയി അഗസ്തിയെയും പ്രത്യേകം അഭിനന്ദിച്ചു.

നാഷണല്‍ കലാമേളക്ക് യുക്മ നോര്‍ത്ത് വെസ്റ് റീജിയനുവേണ്ടി ലിവര്‍പൂള്‍ കള്‍ച്ചറല്‍ മലയാളി അസോസിയേഷന്‍ (ഘകങഇഅ) ആണ് ആതിഥ്യം വഹിച്ചത്. ഇത് പരിഗണിച്ചാണ് ഈ വര്‍ഷത്തെ ബെസ്റ് അസോസിയേഷനുള്ള അവാര്‍ഡിനായി ലിംകയെ തെരഞ്ഞെടുത്തത്. ഇതിന് നേതൃത്വം നല്‍കിയ അസോസിയേഷന്‍ പ്രസിഡഡ് ജോസ് തമ്പിയെ പ്രത്യേകം അഭിനന്ദിച്ചു. ഇവരെ അവാര്‍ഡ് സ്വീകരിക്കുന്നതിനായി വോകിംഗ് ഫാമിലി ഫെസ്റിലേക്ക് ക്ഷണിച്ചു.

യുക്മ നോര്‍ത്ത് വെസ്റ് റീജിയന്‍ വീണ്ടും ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നതിന്റെ ഭാഗമായി ബോള്‍ട്ടനില്‍ ഫാമിലി ഫണ്‍ ഡെ എന്ന പരിപാടി യുക്മ നോര്‍ത്ത് വെസ്റ് റീജിയനിലെ ഒരു കുടുംബ സംഗമമായി മാറി ഇത് മറ്റ് റീജിയനുകളില്‍ നിന്നും നോര്‍ത്ത് വെസ്റ് റീജിയനെ വേറിട്ട് നിര്‍ത്തിയ ഒരു നവ്യാനുഭവമായി മാറി ഇതിന് നേതൃത്വം നല്‍കിയ റീജിയണല്‍ കമ്മറ്റിയെ പ്രത്യേകം അഭിനന്ദിച്ചു.

ജൂലൈ 13 ന് ബോള്‍ട്ടനില്‍ നടന്ന അവയവ ദാന ക്യാമ്പും മജ്ജ ദാന ക്യാമ്പും നടത്തി യുക്മ നോര്ത്ത് വെസ്റ് റീജിയന്റെ സാമുഹിക പ്രതിബദ്ധത വിളിച്ചോതിയ പരിപാടിയായി മാറി.

ജൂലൈ 13 ന് ബോള്‍ട്ടനില്‍ നടന്ന ഫാമിലി ഫണ്‍ ഡേയില്‍ ചിത്ര രചനാ മത്സരവും പഞ്ചഗുസ്തി മത്സരവും യുകെയില്‍ മലയാളികള്‍ക്കിടയിലെ ആദ്യ അനുഭവങ്ങളായി മാറി. ഇത് യുക്മ നോര്‍ത്ത് വെസ്റ് റീജിയന്റെ പ്രവര്‍ത്തനത്തിന്റെ മറ്റൊരു നാഴിക കല്ലാണ്. ഇതിന് നേതൃത്വം നല്‍കിയ ഫ്രന്റ്സ് ഓഫ് പ്രസ്റണിലെ (എഛജ) മോനിച്ചനെയും തങ്കച്ചനെയും നാഷണല്‍ കമ്മിറ്റി അഭിനന്ദിച്ചു.

നിലവിലുള്ള ഈ ഭരണ സമിതി വന്നതിനുശേഷം ഒള്‍ടാം മലയാളി അസോസിയേഷന്‍, വിഗന്‍ മലയാളി അസോസിയേഷന്‍, ലിവര്‍പൂള്‍ കള്‍ചറല്‍ മലയാളി അസോസിയേഷന്‍, മാഞ്ചസ്റര്‍ മലയാളി അസോസിയേഷന്‍, വാറിഗ്ടണ്‍ മലയാളി അസോസിയേഷന്‍ എന്നീ മലയാളി അസോസിയേഷനുകള്‍ ചേര്‍ന്നത് യുക്മ നോര്‍ത്ത് വെസ്റ് റീജിയന്റെ പ്രവര്‍ത്തന മികവെന്നതില്‍ സംശയമില്ല. ഇപ്പോള്‍ 12 അംഗ അസോസിയേഷനുകളുള്ള ഒരു വലിയ റീജിയണായി നോര്‍ത്ത് വെസ്റ് റീജിയന്‍ മാറിയിരിക്കുന്നു.

അതോടൊപ്പം ബോള്‍ട്ടന്‍ മലയാളി അസോസിയേഷനിലെ ജിമിലി ജോണി നാഷണല്‍ സ്പോര്‍ട്സ് മീറ്റില്‍ ജൂണിയര്‍ വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യന്‍ഷിപ് ഈ പ്രാവിശ്യം എന്നത് യുക്മ നോര്‍ത്ത് വെസ്റ് റീജിയണിലെന്നതും വളരെയധികം പ്രശംസനീയമാണ്. ജിമിലി ജോണി യുക്മ നോര്‍ത്ത് വെസ്റ് റീജിയന്‍ വൈസ് പ്രസിഡന്റും മുന്‍ യുക്മ നാഷണല്‍ കമ്മറ്റിയംഗം ജോണി കണിവേലിയുടെ മകളാണ്. അതുപോലെ യുക്മ സ്റാര്‍ സിംഗറില്‍ യുക്മ നോര്‍ത്ത് വെസ്റ് റീജിയണിലെ ബോള്‍ട്ടന്‍ മലയാളി അസോസിയേഷനിലെ രഞ്ജിത്ത് ഗണേഷ് പങ്കെടുത്തത് വളരെയധികം പ്രശംസനീയമാണ്.

പുരസ്കാര നിറവിലേക്കുയര്‍ത്തിയ റിജിയണല്‍ പ്രസിഡന്റ് ദിലീപ് മാത്യു, സെക്രട്ടറി അഡ്വ സിജു ജോസഫ്, വൈസ് പ്രസിഡഡ് ജോണി കണിവേലില്‍, കള്‍ച്ചറല്‍ കോഓര്‍ഡിനേറ്റര്‍ ജോയി അഗസ്തി, സ്പോര്‍ട്സ് കോഓര്‍ഡിനേറ്റര്‍ ബെന്നി ഫിലിപ്പ് കൂടാതെ മറ്റ് കമ്മിറ്റിയംഗങ്ങള്‍ ഇവരുടെ നേതൃത്വത്തില്‍ എണ്ണയിട്ട യന്ത്രംപോലെയാണ് റീജിയന്‍ പ്രവര്‍ത്തിച്ചു വരുന്നത്. കൂടാതെ ഇവര്‍ക്കുവേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിവരുന്ന നോര്‍ത്ത് വെസ്റ് റീജിയണിലെ നാഷണല്‍ ജോയിന്റ് സെക്രട്ടറി ആന്‍സി ജോയി, നാഷണല്‍ കമ്മിറ്റി അംഗം അലക്സ് വര്‍ഗീസ് എന്നിവരുടെ സേവനവും കണക്കിലെടുത്താണ് ഈ നോര്‍ത്ത് വെസ്റ് റീജിയന്‍ യുക്മയുടെ ഈ വര്‍ഷത്തെ 'യുക്മ ബെസ്റ് റീജിയന്‍' എന്ന ബഹുമതിക്ക് അര്‍ഹത നേടിയത്.

റിപ്പോര്‍ട്ട്: ബാലാ സജീവ്കുമാര്‍