ക്യാറ്റ്ഫോര്‍ഡ്-ബ്രോംലി സീറോ മലബാര്‍ സെന്ററില്‍ ഓണാഘോഷവും വിശ്വാസപരിശീലന വാര്‍ഷികവും ആഘോഷിക്കുന്നു
Thursday, September 25, 2014 8:49 AM IST
ലണ്ടന്‍: സൌത്തീസ്റ് ലണ്ടനിലെ ക്യാറ്റ്ഫോര്‍ഡ്-ബ്രോംലി സീറോ മലബാര്‍ സെന്റര്‍ സംയുക്തമായി ഓണം ആഘോഷിക്കുന്നു. സെപ്റ്റംബര്‍ 27ന് (ശനി) രാവിലെ 11ന് ഗ്രോവ് പാര്‍ക്കിലെ സെന്റ് അഗസ്റിന്‍സ് ചര്‍ച്ച് ഹാളിലാണ് ആഘോഷ പരിപാടികള്‍ അരങ്ങേറുക.

ഉച്ചയ്ക്ക് ഒന്നിന് ഓണസദ്യയും തുടര്‍ന്ന് ഇരു സെന്ററുകളില്‍നിന്നുള്ള കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും. വിശ്വാസ പരിശീലന വാര്‍ഷികത്തിന്റെ പൊതുസമ്മേളനത്തിന് സതക് അതിരൂപത സീറോ മലബാര്‍ സഭയുടെ ചാപ്ളെയിന്‍ റവ. ഡോ. ബിജു കൊറ്റനല്ലൂര്‍ അധ്യക്ഷത വഹിക്കും. എണ്‍പതോളം കുട്ടികളാണ് ഇവിടെ വിശ്വാസ പരിശീലനം നേടിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞവര്‍ഷം വിശ്വാസ പരിശീലനത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും. വിശ്വാസ പരിശീലന ക്ളാസുകളിലെ പരീക്ഷകളില്‍ വിജയിച്ച കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. സ്നേഹസമൃദ്ധമായ ഓണസദ്യയിലേക്കും ദൃശ്യശ്രാവമധുരമായ കലാപരിപാടികളിലേക്കും ഏവരെയും സ്വാഗതം ചെയ്യുന്നതായി കൈക്കാരന്മാരായ ഡെന്നി ജേക്കബ്, ഷാജി ലോനപ്പന്‍ എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 07717280257,07828363212,

വിലാസം: ആമൃശിഴ ഞറ, ഘീിറീി ടഋ12 0ഉത.

റിപ്പോര്‍ട്ട്: ജോയിസ് പള്ളിക്കമ്യാലില്‍