അസ്വസ്ഥ യൌവനത്തിന്റെ കഥ പറയുന്ന 'ഫ്രന്റിയറു'മായി സിമ്മി കൈലാത്ത്
Wednesday, September 24, 2014 7:49 AM IST
വിയന്ന: അസ്വസ്ഥ യൌവനത്തിന്റെ നൊമ്പരങ്ങളുടെ കഥ പറ
യുന്ന ഹൃസ്വചിത്രവുമായി ഓസ്ട്രിയയിലെ പുതുതലമുറയിലെ മലയാളികളെത്തുന്നു.

ലോകമെമ്പാടും വ്യാപിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ഒരു സാംക്രമിക രോഗത്തെ മറ്റുള്ളവരിലേക്ക് പകര്‍ത്തുന്ന കഥ പറയുന്ന ഫ്രന്റിയറില്‍ മലയാളികളോടൊപ്പം ഓസ്ട്രിയന്‍ യുവാക്കളും വേഷമിടുന്നു.

തങ്ങള്‍ സ്നേഹത്തിന്റെ അംബാസഡര്‍മാരാണെന്ന പരമ സത്യം ചിത്രത്തിലൂടെ സിമ്മി കൈലാത്ത് വരച്ചുകാട്ടുന്നു. സിമ്മി കൈലാത്ത് നായകനാകുന്ന ചിത്രത്തില്‍ ജമില്‍ വാഴലാനിക്കല്‍ വില്ലനായും മെലാനി നായികയായും വേഷമിടുന്നു.

ട്രെയിന്‍ യാത്രയോടുകൂടി ആരംഭിക്കുന്ന ചിത്രം രോഗബാധിതയായ നായിക തന്റെ കാമുകനിലേയ്ക്ക് രോഗം പകര്‍ത്താതെ സ്നേഹമെന്ന സത്യത്തിന് മുന്നില്‍ പതറുന്നിടത്ത് ചിത്രം അവസാനിക്കുന്നു. നായകനും പ്രതിനായകനും നായികയും ചിത്രത്തില്‍ ശ്രദ്ധേയമായി തങ്ങളുടെ ഭാഗം നിര്‍വഹിച്ചു.

ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം സിമ്മി കൈലാത്തിന്റേതാണ്. കാമറ നിഥിന്‍ ഐക്കരേത്ത്, തോമസ്, റാഫേല്‍ എന്നിവരും സംഗീതവും ശബ്ദവും സുനില്‍ കാവുങ്ക, ഡൊമനിക് ജോര്‍ജ്, ബ്രയന്‍ കു, ജാസ്മിന്‍ കറുമ്പുമണ്ണില്‍ എന്നിവരുമാണ് നിര്‍വഹിച്ചിരിക്കുന്നത്. മേക്കപ്പ് നിക്കോള്‍ ഇര്‍ക്കുവും മെലാനി ബ്രുണ്ണറും നിര്‍വ്വഹിച്ചപ്പോള്‍ എഡിറ്റിംഗ് സില്‍വിയ കൈലാത്ത്, സിമ്മി കൈലാത്ത്, സുനില്‍ കാവുങ്കല്‍ എന്നിവര്‍ നിര്‍വഹിച്ചു.

30 മിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ നിര്‍മാതാക്കള്‍ സില്‍വിയ കൈലാത്ത്, സോയല്‍ കൈലാത്ത്, ഹക്കി ഇച്ചോസ്, ബ്രയന്‍ കൂ എന്നിവരാണ്.ഫ്രന്റിയര്‍ വിയന്ന യൂത്ത് ഫിലിംഫെസ്റ് വെല്ലിലേയ്ക്ക് തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 22 വയസുവരെയുള്ള പുതുതലമുറയുടെ അഭിരുചി തെളിയിക്കുന്നതിനുള്ള വലിയ വേദിയാണ് വിയന്ന യൂത്ത് ഫിലിം ഫെസ്റ്വെല്‍. ഒക്ടോബര്‍ 19 ന് (ഞായര്‍) രാത്രി എട്ടിനാണ് പ്രദര്‍ശനം.

നായകനായി വേഷമിട്ട സിമ്മി ചങ്ങനാശേരി കൈലാത്ത് ശെല്‍വന്റെയും ടെസിയുടെയും മകനാണ്. പ്രതിനായകനായി വേഷമിടുന്ന ജമില്‍ കൂത്താട്ടുകളം വാഴലാനിക്കല്‍ ജോണ്‍സന്റെയും ലീലയുടെയും മകനാണ്. രണ്ടുപേരും വിയന്ന സര്‍വകലാശാലയില്‍ ബിസിനസ്, നിയമ വിദ്യാര്‍ഥികളാണ്.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍