സ്വാന്‍സി ക്നാനായ കാത്തലിക് അസോസിയേഷന്‍ ഓണാഘോഷവും പൊതുയോഗവും നടത്തി
Tuesday, September 23, 2014 4:51 AM IST
സ്വാന്‍സി: യുകെകെസിഎയുടെ ശക്തമായ യൂണിറ്റുകളിലൊന്നായ സ്വാന്‍സി ക്നാനായ കാത്തലിക് യൂണിറ്റിന്റെ ഓണാഘോഷവും പൊതുയോഗവും നടന്നു. രാവിലെ 11.30ന് നടന്ന വിശുദ്ധ കുര്‍ബാനയ്ക്കും ടൌണ്‍ഷിപ്പ് ചര്‍ച്ച് പാരിഷ് ഹാളില്‍ നടന്ന ഓണാഘോഷ പരിപാടികള്‍ക്ക് യൂണിറ്റ് പ്രസിഡന്റ് ബൈജു ജേക്കബ് പള്ളിപറമ്പിലും സെക്രട്ടറി ജിജോ ജോയിയും മറ്റു കമ്മിറ്റി അംഗങ്ങളും നേതൃത്വം നല്‍കി.

ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് താലപ്പൊലി, ആര്‍പ്പുവിളി, മാവേലി മന്നനെ വേദിയിലേക്ക് ആനയിക്കല്‍ എന്നിവ നടന്നു. തുടര്‍ന്ന് കലാമത്സരങ്ങളായ വെക്കം ഡാന്‍സ്, തിരുവാതിര, സിനിമാറ്റിക് ഡാന്‍സ്, സിംഗിള്‍ ഡാന്‍സ് കോമഡി സ്കിറ്റ് തുടങ്ങിയവ അരങ്ങേറി. കൂട്ടികള്‍ തയാറാക്കിയ പൂക്കളം എല്ലാവരിലും കൌതുകമുണര്‍ത്തി. 24 വിഭവങ്ങളാള്‍ സമൃദ്ധമായ ഓണസദ്യ ഏവരും ആസ്വദിച്ചു.

തുടര്‍ന്നുനടന്ന പൊതുയോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് ബൈജു ജേക്കബ് യൂണിറ്റ് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. യൂണിറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി ഇത്രയും ഭംഗിയായ ഒരു ഓണാഘോഷം നടത്തിയതിന് നിലവിലുള്ള കമ്മിറ്റിയെ എല്ലാ യൂണിറ്റ് അംഗങ്ങളും പ്രശംസിച്ചു. യൂണിറ്റിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും യൂണിറ്റ് അംഗങ്ങളുടെ പിന്തുണ അറിയിച്ചു. അംഗങ്ങളുടെ സാന്നിധ്യംകൊണ്ടും കലാപരിപാടികളുടെ മികവുകൊണ്ടും ചിട്ടയായ പ്രവര്‍ത്തനങ്ങള്‍കൊണ്ടും ശ്രദ്ധനേടിയ ഈ വര്‍ഷത്തെ ഓണാഘോഷപരിപാടി യൂണിറ്റിന്റെ മികവിനുള്ള അംഗീകാരമാണ്.