ചെന്നൈയിലെ ചായ ചലഞ്ച് ജര്‍മന്‍ മാധ്യമങ്ങളില്‍
Monday, September 22, 2014 8:17 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ലോകം മുഴുവന്‍ ഇപ്പോള്‍ വെല്ലുവിളികളുടെ കാലമാണ്. ഐസ് ബക്കറ്റ് ചലഞ്ചില്‍ തുടങ്ങി പിന്നീട് അതിന് ബദലായി ഇന്ത്യയില്‍ റൈസ് ബക്കറ്റ് ചലഞ്ച് തുടങ്ങി. മലയാള സിനിമയിലെ സൂപ്പര്‍താരം മമ്മൂട്ടി മൈ ട്രീ ചലഞ്ച് തുടങ്ങി. ഇപ്പോള്‍ ചെന്നൈയില്‍ നിന്നും സൂപ്പര്‍ ചായ ചലഞ്ച് തുടങ്ങിയിരിക്കുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്സിലെ താരങ്ങളാണ് സൂപ്പര്‍ ചായ ചലഞ്ചുമായി മുന്നിട്ട് വന്നിരിക്കുന്നത്.

ചെന്നൈ നഗരരത്തിന്റെ 375 -ാം വര്‍ഷാഘോഷം നടത്തുന്ന അവസരത്തിലാണ് ചൈന്നൈ സൂപ്പര്‍ കിംഗ്സ് താരങ്ങള്‍ സൂപ്പര്‍ ചായ ചലഞ്ച് ഏറ്റെടുത്തിരിക്കുന്നത്. വളരെ രസകരമായ ഈ വെല്ലുവിളി ജര്‍മനിയിലെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു സാധാരണ ഗ്രാമീണ ചായക്കടക്കാരന്‍ ചായ ഒരു കപ്പില്‍ നിന്ന് വീശി മറ്റൊരു കപ്പിലേക്ക് ഒഴിക്കുന്നതുപോലെ സൂപ്പര്‍ കിംഗ്സ് താരങ്ങളും ചെയ്യണം. കൂടുതല്‍ ഉയരത്തില്‍ ഒഴിക്കണമെന്നതാണ് ചലഞ്ച്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍