ഓസ്ട്രിയയില്‍ മുസ്ലിം വിശ്വസികള്‍ക്ക് മൂന്ന് അവധി ദിനങ്ങള്‍ അനുവദിച്ച് നിയമം തയാറാകുന്നു
Monday, September 22, 2014 5:53 AM IST
വിയന്ന: ഓസ്ട്രിയയിലെ മൂന്നാമത്തെ വലിയ സമുദായമായ മുസ്ലിം വിശ്വാസികള്‍ക്ക് ഔദ്യോഗികമായി മൂന്ന് അവധികള്‍ അനുവദിച്ചുകൊണ്ടുള്ള നിയമത്തിന്‍്െ കരടു തയാറായി വരുന്നു. 1957 ലെ ഓസ്ട്രിയന്‍ അവധി ദിന നിയമമനുസരിച്ച് 13 അവധി ദിനങ്ങളാണ് പൊതുവായുള്ളത്.

പുതുവര്‍ഷം മൂന്ന് രാജാക്കന്മാരുടെ ദിവസം (ജനുവരി 6 തിങ്കള്‍), ഈസ്റര്‍ തിങ്കളാഴ്ച, സ്റേറ്റ് അവധി ദിനം (ജനുവരി 5), സ്വര്‍ഗാരോപണ തിരുനാള്‍ (തിങ്കള്‍ 29.5), പെന്തക്കുസ്താദിനം (തിങ്കളാഴ്ച 69), കുര്‍ബാനയുടെ തിരുനാള്‍ (ചൊവ്വ 19.6), മാതാവിന്റെ സ്വര്‍ഗാരേഹണ തിരുനാള്‍ (വെള്ളിയാഴ്ച 15.8), ദേശീയ ദിനം (26.10), സകല വിശുദ്ധരുടെയും തിരുനാള്‍(1.11), അമലോല്‍ഭവ തിരുനാള്‍ (8.12) ക്രിസ്തുമസ് (25.12) ഈ പതിമൂന്ന് അവധിദിനങ്ങളാണ് നിലവിലുള്ളത്

എന്നാല്‍ വര്‍ഷങ്ങളായി പ്രൊട്ടസ്റന്റ് സഭകളും മെത്തേഡിക്റ്റ്, പഴയ കത്തോലിക്കാ സഭാ വിശ്വാസികളുടെ നിരന്തരമായ ആവശ്യങ്ങളും പരിഗണിച്ച് ദുഃഖ വെള്ളിയാഴ്ച അവധിയും പുതിയ കരടില്‍ ഉണ്ട്. മുസ്ലിം സമുദായ അംഗങ്ങളുടെ നിരന്തരമായ അഭ്യര്‍ഥനയെതുടര്‍ന്നാണ് പുതിയ മൂന്ന് മുസ്ലിം അവധി ദിനങ്ങള്‍ സര്‍ക്കാര്‍ ഔദ്യോഗികമായി അംഗീകരിക്കുന്നത്.

റമദാന്‍, ബലിപെരുന്നാള്‍, അഷുറ എന്നിവയാണവ. അതുപോലെ തന്നെ സ്വന്തമായ ശ്മശാനവും (ലോക്കല്‍ സര്‍ക്കാര്‍ ബോഡികളുടെ അനുമതിയോടെ മാത്രം), കൂടാതെ ആശുപത്രികള്‍, ജയില്‍, സര്‍ക്കാര്‍ സ്കൂളുകള്‍ എന്നിവിടങ്ങളില്‍ മുസ്ലിം പാസ്റര്‍മാരെ നിയമിക്കാനും നിയമം വ്യവസഥ ചെയ്യുന്നു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍