ലിവര്‍പൂളില്‍ നാലാമത് അടൂര്‍ സംഗമം ഒക്ടോബര്‍ 11ന്
Saturday, September 20, 2014 6:49 AM IST
ലിവര്‍പൂള്‍: കലയുടെയും കലാകാരന്മാരുടെയും നാടായ അടൂരിന്റെ മക്കള്‍ ഒന്നിക്കുന്ന നാലാമത് അടൂര്‍ സംഗമം ഒക്ടോബര്‍ 11ന് (ശനി) നടക്കും.

രാവിലെ 10ന് ആരംഭിക്കുന്ന പരിപാടിയില്‍ വിവിധ കലാ, കായിക പരിപാടികളും അരങ്ങേറും. ദൂരസ്ഥലത്തുനിന്നും വരുന്നവര്‍ക്കായി താമസസൌകര്യവും ഏര്‍പ്പെടുത്താനായി നേതാക്കളുമായി ബന്ധപ്പെടുക.

അടൂരിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റെജി തോമസ് 07533499858, ബേബികുട്ടി സ്കറിയ 07913638238, റോഷന്‍ ജോര്‍ജ് 07912637884, ലിറ്റോ ടിറ്റൂസ് 07888828637.

വിലാസം: ഢമഴമയീിറ ഘമിം ഠലിിശ ഇഹൌയ, ഝൌലലി ഉൃശ്ല, ടീില്യരൃീള, ഘശ്ലൃുീീഹ ങലൃല്യെശെറല ഘ13 0അഏ.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍