യുക്മ ഫെസ്റില്‍ മലയാളി അസോസിയേഷനുകള്‍ക്ക് പ്രത്യേക അവാര്‍ഡ്
Friday, September 19, 2014 7:38 AM IST
ലണ്ടന്‍: വോക്കിംഗിലെ ബിഷപ് ഡേവിഡ് ബ്രൌണ്‍ സ്കൂളില്‍ സെപ്റ്റംബര്‍ 27ന് (ശനി) മുഖ്യാതിഥിയായി എത്തുന്ന പ്രമുഖ മലയാള സിനിമാ സംവിധായകന്‍ ബോബന്‍ സാമുവലിന്റെയും മറ്റു മഹനീയ വ്യക്തികളുടെയും സാന്നിധ്യത്തില്‍ വോക്കിംഗ് സിറ്റി ലോര്‍ഡ് മേയര്‍ ടോണി ബ്രെനഗന്‍ ഉദ്ഘാടനം ചെയ്യുന്ന യുക്മ ഫെസ്റില്‍ ആദരിക്കുന്ന സംഘടനകളുടെയും വ്യക്തികളുടെയും പ്രാഥമിക ലിസ്റ് യുക്മ ഫെസ്റ് അവാര്‍ഡ് കമ്മിറ്റി പ്രഖ്യാപിച്ചു.

കൂടുതല്‍ കരുത്തുള്ള മറ്റു റീജിയണുകള്‍ മികച്ച രീതിയില്‍ തങ്ങളുടെ പ്രവര്‍ത്തന പരിപാടികള്‍ നടത്തിയപ്പോള്‍ പരിമിതമായ സാഹചര്യത്തില്‍ നിന്ന് പ്രവര്‍ത്തനം ആരംഭിച്ച് യുക്മയുടെ എല്ലാ പ്രഖ്യാപിത പരിപാടികളും വിജയകരമായി നടത്തുകയും പുതിയ അസോസിയേഷനുകളെ യുക്മയില്‍ അംഗമാക്കുകയും ചെയ്ത നോര്‍ത്ത് വെസ്റ് റീജിയനാണ് ഈ വര്‍ഷത്തെ ബെസ്റ് റീജിയനുള്ള അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതെന്ന് യുക്മ ഫെസ്റ് അവാര്‍ഡ് കമ്മിറ്റിയുടെ ചുമതലയുള്ള ഏബ്രഹാം ജോര്‍ജിനെ ഉദ്ധരിച്ചുകൊണ്ട് അവാര്‍ഡ് കമ്മിറ്റി വ്യക്തമാക്കി.

നോര്‍ത്ത് വെസ്റ് റീജിയണിന്റെ സാരഥികളുടെ കഠിന പ്രയത്നത്തിനും അംഗ സംഘടനകളുടെ ആവേശത്തിനും ലഭിക്കുന്ന ഈ അംഗീകാരം കൈപ്പറ്റുവാന്‍ യുക്മ നാഷണല്‍ കമ്മിറ്റി യുക്മ നോര്‍ത്ത് വെസ്റ് റീജിയണെ ക്ഷണിച്ചു കഴിഞ്ഞു.

ദിനം പ്രതി പ്രശസ്തമായിക്കൊണ്ടിരിക്കുന്നതും യുക്മയുടെ അഭിമാന സ്തംഭവുമായ യുക്മ നാഷണല്‍ കലാമേളക്ക് വേദി ഒരുക്കുകയും ഏറ്റവും മനോഹരമായി കലാമേള നടത്തുവാന്‍ സഹകരിക്കുകയും ചെയ്ത ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (ലിംക) യുക്മയുടെ മാത്രമല്ല യുകെയിലെ മുഴുവന്‍ മലയാളി സമൂഹത്തിന്റെയും പ്രശംസ അര്‍ഹിക്കുന്നു എന്നത് നിസ്തര്‍ക്കമാണ്.

ലിംക ഭാരവാഹികള്‍ക്കും ലിവര്‍പൂള്‍ മലയാളികള്‍ക്കും യുകെയിലെ മലയാളി സമൂഹത്തിന്റെ ആദരസൂചകമായി യുക്മ ഫെസ്റില്‍ മൊമെന്റൊ നല്‍കി ആദരിക്കും. അതുപോലെ യുക്മയുടെ പ്രധാന നാഷണല്‍ പരിപാടികളായ നാഷണല്‍ സ്പോര്‍ട്സ് നടത്തുന്നതിന് എല്ലാവിധ സൌകര്യങ്ങളും ഒരുക്കിയ എര്‍ഡിംഗ്റ്റണ്‍ മലയാളി അസോസിയേഷനും യുക്മ ചലഞ്ചേഴ്സ് കപ്പ് ബാഡ്മിന്റണ്‍ മത്സരങ്ങള്‍ക്ക് വേദി ഒരുക്കിയ ഗ്ളോസ്ടര്‍ഷെയര്‍ മലയാളി അസോസിയേഷനും യുക്മ സൂപ്പര്‍ ഡാന്‍സര്‍ മത്സരങ്ങള്‍ക്ക് തുണയായ കെറ്ററിംഗ് മലയാളി അസോസിയേഷനും യുക്മ ഫെസ്റില്‍ യുക്മയുടെ അംഗീകാരം അര്‍പ്പിക്കും.

നോര്‍ത്ത് വെസ്റ് റീജിയണില്‍ നിന്നും മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അസോസിയേഷന്റെ അവാര്‍ഡ് ഈ വര്‍ഷവും എംഎംസിഎ തന്നെയാണ് നേടിയിരിക്കുന്നത്. യുക്മ റീജിയണല്‍ കലാമേളക്ക് ആതിഥ്യം വഹിച്ചതും മികച്ച പങ്കാളിത്തവുമാണ് ഈ അവാര്‍ഡിന് അവരെ പ്രാപ്തരാക്കിയത്. മിഡ്ലാന്‍ഡ്സ് റീജിയണില്‍ നിന്നുള്ള മികച്ച സംഘടനയായി ലെസ്റര്‍ കേരളൈറ്റ് കമ്യൂണിറ്റി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ റീജിയണല്‍ കലാമേളക്ക് ആതിഥ്യം വഹിക്കുകയും യുക്മയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമാകുകയും ചെയ്ത നോട്ടിംഗ്ഹാം മലയാളി അസോസിയേഷനും പ്രത്യേക അവാര്‍ഡിന് അര്‍ഹരായി.

ഈസ്റ് ആംഗ്ളിയ റീജിയണിലെ മികച്ച സംഘടനയായി തെരഞ്ഞെടുക്കപ്പെട്ടത് റീജിയണല്‍, നാഷണല്‍ കലാമേളകളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുകയും മികച്ച പങ്കാളിത്തം കാഴ്ച്ചവയ്ക്കുകയും ചെയ്ത ബാസില്‍ഡന്‍ മലയാളി അസോസിയേഷനാണ്. റീജിയണല്‍ കലാമേള ഭംഗിയായി നടത്തുന്നതിന് സഹായിച്ച സൌത്തെന്റ് മലയാളി അസോസിയേഷനും യുക്മ സൂപ്പര്‍ ഡാന്‍സര്‍ മത്സരങ്ങളിലും നാഷണല്‍ കലാമേളയിലും മികച്ച പങ്കാളിത്തം നടത്തുകയും ചെയ്ത ഇപ്സ്വിച് മലയാളി അസോസിയേഷനും യുക്മയുടെ അംഗീകാരം യുക്മ ഫെസ്റ് വേദിയില്‍ നല്‍കും. വെയില്‍സ് റീജിയനില്‍ യുക്മ റീജിയണല്‍ പരിപാടികള്‍ക്ക് വേദിയൊരുക്കിയ സ്വാന്‍സി മലയാളി അസോസിയേഷന്‍ മികച്ച അസോസിയേഷനായപ്പോള്‍ തുല്യ പദവിയോടെ യുക്മ അലൈഡ് ചിത്രഗീതം പ്രോഗ്രാമിന് യുകെയിലെ ആദ്യ വേദി ഒരുക്കിയ ന്യൂപോര്‍ട്ട് മലയാളി അസോസിയേഷനെയും യുക്മ ഫെസ്റില്‍ ആദരിക്കും. ഈ യുക്മ ഫെസ്റ് മുതല്‍ സൌത്ത് ഈസ്റും സൌത്ത് വെസ്റും ആയി തിരിഞ്ഞ് പ്രവര്‍ത്തനം ആരംഭിക്കുന്ന യുക്മയുടെ ശക്തികേന്ദ്രമായ സൌത്ത് ഈസ്റ്, സൌത്ത് വെസ്റ് റീജിയണില്‍ യുക്മ റീജിയണല്‍ കലാമേളക്ക് ആതിഥ്യം വഹിക്കുകയും യുക്മ സ്പോര്‍ട്സിലും സാഹിത്യ മത്സരങ്ങളിലും തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത സാലിസ്ബറി മലയാളി അസോസിയേഷനും റിഥം ഹോര്‍ഷാം അസോസിയേഷനും യുക്മ ഫെസ്റില്‍ അവാര്‍ഡുകള്‍ നല്‍കി ആദരിക്കും. യോര്‍ക്ക്ഷെയര്‍ ആന്‍ഡ് ഹംബര്‍ റീജിയണില്‍ റീജിയണല്‍ പരിപാടികള്‍ക്ക് ആതിഥ്യം വഹിക്കുകയും പ്രവര്‍ത്തന പരിപാടികളില്‍ സജീവ പങ്കാളിത്തമാകുകയും ചെയ്ത കീത്ത്ലി മലയാളി അസോസിയേഷന്‍ യുക്മയുടെ അംഗീകാരം ഏറ്റുവാങ്ങും.

യുക്മയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തന പരിപാടികളില്‍ സജീവമായി പങ്കെടുത്ത ഈ സംഘടനകളെ അനുമോദിക്കുവാന്‍ യുക്മ കൂട്ടായ്മയിലെ മുഴുവന്‍ പേരും വോക്കിംഗിലെ യുക്മ ഫെസ്റ് വേദിയില്‍ എത്തിച്ചെരണമെന്നു യുക്മ നാഷണല്‍ കമ്മിറ്റിക്കുവേണ്ടി നാഷണല്‍ പ്രസിഡന്റ് കെ.പി വിജിയും യുക്മ ഫെസ്റ് കണ്‍വീനറുമായ വര്‍ഗീസ് ജോണും അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: ബാലാ സജീവ്കുമാര്‍