യൂറോ കപ്പ് ഫുട്ബോള്‍ 2020 ; ഫൈനല്‍ ലണ്ടനിലും , നാലു കളികള്‍ മ്യൂണിക്കിലും
Friday, September 19, 2014 7:37 AM IST
ബര്‍ലിന്‍: 2020ലെ യൂറോ കപ്പ് ഫ്ട്ബോള്‍ (യൂയേഫാ) മല്‍സരത്തിന്റെ ഫൈനല്‍ ലണ്ടനിലെ വെംബ്ളി സ്റേഡിയത്തിലും നാലു മല്‍സരങ്ങള്‍ ജര്‍മനിയിലെ മ്യൂണിക്ക് അല്ലിയാന്‍സ് അരീന സ്റേഡിയത്തിലും നടക്കും.

ഇതാദ്യമാണ് യൂറോകപ്പിലെ മല്‍സരങ്ങള്‍ യൂറോപ്പിലെ വിവിധ നഗരങ്ങളില്‍ നടക്കുന്നത്. യൂയേഫാ പ്രസിഡന്റ് മിഷായേല്‍ പ്ളാറ്റിനി അറിയിച്ചതാണ് ഇക്കാര്യം. മ്യൂണിക്കല്‍ നടത്താന്‍ സന്നദ്ധമാണന്ന് ജര്‍മന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ (ഡിഎഫ്ബി) നേരത്തെ യൂയേഫാ ഭാരവാഹികളെ അറിയിച്ചിരുന്നു. യൂയേഫായുടെ തീരുമാനത്തെ ഡിഎഫ്ബി വൈസ് പ്രസിഡന്റ് റൈനര്‍ കോഹ് സ്വാഗതം ചെയ്തു.

ലണ്ടനിലെ വെംബ്ളി സ്റേഡിയത്തില്‍ സെമി ഫൈനലും ഫൈനലുമാണ് നടക്കുക. മൂന്നു ഗ്രൂപ്പ് മല്‍സരങ്ങളെ കൂടാതെ ഒരു ക്വാര്‍ട്ടര്‍ ഫൈനലാവും മ്യൂണിച്ചില്‍ നടക്കുക. മ്യൂണിക് അല്ലിയാന്‍സ് അരീന 2006 ലെ വേള്‍ഡ് കപ്പിനും 2012 ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിനും സാക്ഷ്യം വഹിച്ചിരുന്നു.

ഫ്രാന്‍സാണ് 2016 ലെ യൂറോ കപ്പ് മല്‍സരത്തിന്റെ ആഥിയേര്‍. 2016 ജൂണ്‍ 10 ന് തുടങ്ങി ജൂലൈ 16 ന് അവസാനിയ്ക്കും. 24 രാജ്യങ്ങള്‍ പങ്കെടുക്കുന്ന 51 മല്‍സരങ്ങളാണ് നടക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍