സീറോ മലബാര്‍ സഭ ബര്‍മിംഗ്ഹാം അതിരൂപത അഞ്ചാമത് ബൈബിള്‍ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 21ന്
Friday, September 19, 2014 7:35 AM IST
ബര്‍മിംഗ്ഹാം: സീറോ മലബാര്‍ ബര്‍മിംഗ്ഹാം അതിരൂപത അഞ്ചാമത് കണ്‍വന്‍ഷ.ന് സെപ്റ്റംബര്‍ 21ന് (ഞായര്‍) കവന്‍ട്രിയില്‍ ആര്‍ച്ച് ബിഷപ് ബര്‍ണാര്‍ഡ് ലോംഗ് ലി ഉദ്ഘാടനം ചെയ്യും. രാവിലെ 8.30ന് രജിസ്ട്രേഷനോടുകൂടി ആരംഭിക്കുന്ന കണ്‍വന്‍ഷന് വൈകുന്നേരം ഏഴോടെ തിരശീല വീഴും.

സീറോ മലബാര്‍ ചാപ്ളെയിന്മാരായ ഫാ. സോജി ഓലിക്കല്‍, ഫാ. ജയിംസന്‍ കരിപ്പായി എന്നീ വൈദികരുടെ നേതൃത്വത്തില്‍ മറ്റു സഭകള്‍ക്ക് സമൂഹത്തിന് മാതൃകയാകാന്‍ തക്കവണ്ണം തിളക്കമാര്‍ന്ന പ്രവര്‍ത്തനമാണ് കാഴ്ചവച്ചിട്ടുള്ളത്.

അഞ്ചാമത് എസ്എംസി കണ്‍വന്‍ഷന് വിപുലമായ ഒരുക്കങ്ങളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. എസ്എംസി ഭാരവാഹികളായ ക്രിസ്റി സെബാസ്റ്യന്‍ (കോഓര്‍ഡിനേറ്റര്‍), ഷാജമോന്‍ ജോസഫ് (സെക്രട്ടറി), ബിറ്റാജ് അഗസ്റ്യന്‍ (ട്രഷറര്‍) എന്നിവരെ കൂടാതെ കണ്‍വന്‍ഷന്‍ കണ്‍വീനറായി സണ്ണിയുടെ മേല്‍നോട്ടത്തില്‍ വിവിധ കമ്മിറ്റികള്‍ക്ക് രൂപം നല്‍കി.
സൌജന്യമായി പാര്‍ക്കിംഗ് സൌകര്യമുണ്ടായിരിക്കും.

വിലാസം: ഘലശൌൃല ഇഹൌയ മിറ ഇീിളലൃിലരല ഇലിൃല, ഘലമിശിഴീി ഞീമറ, ഞ്യീിീിഊാീി ഇീി്ലിൃ്യ ഇഢ8 3എഘ.

റിപ്പോര്‍ട്ട്: ക്രിസ്റി സെബാസ്റ്യന്‍