ഇന്ത്യന്‍ കാത്തലിക് കമ്യൂണിറ്റിയുടെ കാറ്റകിസം ക്ളാസുകള്‍ സെപ്റ്റംബര്‍ 14ന്
Friday, September 12, 2014 7:10 AM IST
വിയന്ന: ഓസ്ട്രിയയിലെ ഇന്ത്യന്‍ കാത്തലിക് കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന വിശ്വാസപരിശീലന ക്ളാസുകള്‍ സെപ്റ്റംബര്‍ 14ന് മൈഡിലിംഗ് ദേവാലയത്തില്‍ ആരംഭിക്കും. ആറു വയസ് പൂര്‍ത്തിയായ കുട്ടികളെ മാതാപിതാക്കളുടെ താത്പര്യപ്രകാരം മതബോധന ക്ളാസുകളില്‍ ചേര്‍ക്കാവുന്നതാണ്.

സുവിശേഷം വരുംതലമുറയ്ക്ക് കൈമാറുന്ന സഭയുടെ ദൌത്യത്തിന്റെ പ്രധാനതലമാണ് മതബോധനം. അതേസമയം വിശ്വാസപരിശീലനം പാഠ്യപുസ്തകങ്ങളിലെ വിഷയങ്ങളുടെ മാത്രം ആധാരമാക്കാതെ കുട്ടികളില്‍ ക്രിസ്തീയ വിശ്വാസം അവരുടെ ദൈനദിന ജീവിതത്തില്‍ പ്രയോഗിമാക്കുന്നതിലും അവര്‍ സമൂഹത്തിന് മുതല്‍ക്കൂട്ടായി വളരുന്ന തരത്തിലുമാണ് ഐസിസിയുടെ മതബോധന ക്ളാസുകള്‍ ക്രമീകരിച്ചിരിക്കുന്നതെന്നു പോള്‍ മാളിയേക്കല്‍ പറഞ്ഞു. പ്രോജക്ട് പ്രസന്റേഷന്‍, വിഷ്വല്‍ മീഡിയ തുടങ്ങിയ മാധ്യമങ്ങളിലൂടെ കുട്ടികളില്‍ ശരിയായ ക്രിസ്തീയ വിശ്വാസബോധം വളര്‍ത്തിയെടുക്കാന്‍ കേരളത്തിലെ കത്തോലിക്കാ സഭ തയാറാക്കിയ സിലബസ് അനുസരിച്ചാണ് വിയന്നയിലെ വിശ്വാസപരിശീലനത്തിലും തുടരുന്നത്.

സെപ്റ്റംബര്‍ 14ന് സ്റഡ്ലൌ ദേവാലയത്തില്‍ മതബോധന ക്ളാസുകള്‍ ഉണ്ടായിരിക്കില്ല.

വിശദ വിവരങ്ങള്‍ക്ക്: ഐസിസി ചാപ്ളെയിന്‍ ഫാ. തോമസ് താണ്ടപ്പിള്ളി, കാറ്റകിസം ഡയറക്ടര്‍ പോള്‍ മാളിയേക്കല്‍ എന്നിവരെ സമീപിക്കുക.

റിപ്പോര്‍ട്ട്: ജോബി ആന്റണി