റോമില്‍ ഓണാഘോഷം സെപ്റ്റംബര്‍ 14 ന്
Friday, September 12, 2014 7:07 AM IST
റോം: ഇറ്റലിയിലെ പ്രമുഖ തൊഴിലാളി സംഘടനയായ അലിക്ക് ഈ വര്‍ഷവും ഓണാഘോഷം പൂര്‍വാധികം ഭംഗിയായി നടത്തുന്നു. റോമിലെ പിയാസ കോര്‍നേലിക്ക് സമീപമുള്ള ഢശമ ടലേളമിീ ഢമഷ 41 ല്‍ സെപ്റ്റംബര്‍ 14 ന് (ഞായര്‍) രാവിലെ 8.30 ന് ഓണപൂക്കള മത്സരത്തോടെ ഈ വര്‍ഷത്തെ ഓണാഘോഷത്തിന് തുടക്കം കുറിക്കും.

വാശിയേറിയ വടംവലി മത്സരം ,കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായി നിരവധി മത്സരങ്ങള്‍, ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യ, തുടര്‍ന്ന് വിവിധ നൃത്തനിര്‍ത്യങ്ങള്‍ എന്നിവ ആഘോഷത്തിന്റെ ഭാഗമായി നടക്കും.

ഓണാഘോഷ പരിപാടികളിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി അലിക്ക് കമ്മിറ്റി അറിയിച്ചു.

ചടങ്ങില്‍ നിലവിലുള്ള മെമ്പര്‍ഷിപ്പ് പുതുക്കുന്നതിനും പുതിയതായി എടുക്കുന്നതിനും അവസരമുണ്ടായിരിക്കും.

റിപ്പോര്‍ട്ട്: ജോസ്മോന്‍ കമ്മട്ടില്‍