മൈന്‍സില്‍ ഓണാഘോഷം സെപ്റ്റംബര്‍ ആറിന്
Friday, September 5, 2014 7:56 AM IST
മൈന്‍സ്: മൈന്‍സ് വീസ്ബാഡന്‍ ഇന്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള തിരുവോണാഘോഷം സെപ്റ്റംബര്‍ ആറിന് (ശനി) വൈകുന്നേരം നാലിന് നടക്കുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് മത്തായി കുഞ്ഞുകുട്ടി അറിയിച്ചു.

മൈന്‍സിലെ ലീബ് ഫ്രൌവന്‍ ഇടവക ഓഡിറ്റോറിയത്തിലാണ് (മോസല്‍ സ്ട്രാസെ 30) പരിപാടികള്‍ അരങ്ങേറുന്നത്.

ആകര്‍ഷണീയങ്ങളായ വിവിധ കലാപരിപാടികള്‍ക്കൊപ്പം അടൂരും സംഘവും അവതരിപ്പിക്കുന്ന 'മാനിഷാദ' എന്ന കഥാപ്രസംഗം, തംബോല, വിഭവസൃദ്ധമായ ഓണസദ്യയും എന്നിവയും ഒരുക്കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മത്തായി കുഞ്ഞുകുട്ടി (സമാജം പ്രസിഡന്റ്): 06131612607, ജിമ്മി മൂലക്കാട്ട് (സെക്രട്ടറി) 06131 6274771, ജോസ് മുള്ളരിക്കല്‍ (ട്രഷറര്‍) 06131 3299869, ജോയി വെള്ളാരംകാലായില്‍ 06134 65176.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍