ഫ്രാങ്ക്ഫര്‍ട്ടില്‍ ദൈവമാതാവിന്റെ ജനനതിരുനാളും ഓണാഘോഷവും സെപ്റ്റംബര്‍ ഏഴിന്
Friday, September 5, 2014 7:55 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ദൈവമാതാവിന്റെ ജനനതിരുനാളും തിരുവോണവും സംയുക്തമായി ജര്‍മനിയിലെ മലങ്കര സമൂഹം ആഘോഷിക്കുന്നു. സെപ്റ്റംബര്‍ ഏഴിന് (ഞായര്‍) വൈകുന്നേരം നാലിന് ഫ്രാങ്ക്ഫര്‍ട്ട് എക്കന്‍ഹൈമിലെ തിരുഹൃദയ ദേവാലയത്തില്‍ പരിപാടികള്‍ക്ക് തുടക്കമാവും. മലങ്കര സഭാ ചാപ്ളെയിന്‍ ഫാ. സന്തോഷ് തോമസ് കോയിക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കുന്ന ദിവ്യബലിയില്‍ ഫ്രാങ്ക്ഫര്‍ട്ട് സെന്റ് ഗ്രിഗോറിയന്‍ സര്‍വകലാശാലയില്‍ ഉപരിപഠനം നടത്തുന്ന ഫാ. ടൈറ്റസ് വര്‍ഗീസ് ചേരാവള്ളില്‍ ഒഐസി സഹകാര്‍മികനായിരിക്കും.

ദിവ്യബലി, കൈമുത്ത് എന്നിവയെ തുടര്‍ന്ന് വിഭവസമൃദ്ധമായ ഓണസദ്യയും തിരുനാളിനോടനുബന്ധിച്ചുള്ള നേര്‍ച്ചപായസവും ഉണ്ടായിരിക്കും. പ്രസ്തുത പരിപാടികളില്‍ സംബന്ധിക്കുന്നതിന് ഫ്രാങ്ക്ഫര്‍ട്ട് മലങ്കര സമൂഹം ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ.സന്തോഷ് തോമസ് കോയിക്കല്‍ 069 95196592/017680383083, ജോര്‍ജ് മുണ്ടേത്ത് (സെക്രട്ടറി) 069 5602774, കോശി തോട്ടത്തില്‍ (ട്രഷറര്‍) 06032 739832.

പള്ളിയുടെ വിലാസം: ഒല്വൃ ഖലൌ ഗശൃരവല, ഋരസലിവലശാലൃ ഘമിറൃമലൈ 326, എൃമിസളൌൃഋരസലിവലശാ.