ഫോണ്‍ എടുക്കാത്ത കുട്ടികളെക്കൊണ്ട് തിരിച്ചു വിളിപ്പിക്കുന്ന പുതിയ ആപ്സ് രംഗത്ത്
Wednesday, September 3, 2014 5:49 AM IST
വിയന്ന : എല്ലാ മാതാപിതാക്കളും ഒരേപോലെ പറയുന്ന കാര്യമാണ് വിളിച്ചിട്ട് കുട്ടികള്‍ ഫോണ്‍ എടുക്കുന്നില്ല, തിരിച്ചൊന്ന് വിളിക്കാറും ഇല്ലെന്ന്. ഇനി ആ പേടി വേണ്ട. ആശ്വാസവുമായി ഷാരോണ്‍ സ്റാന്‍ഡിഫിര്‍ഡ് എന്ന അമേരിക്കക്കാരി ഇതിനൊരു പരിഹാരമായി പുതിയ ആപ്സുമായി രംഗത്തെത്തിയിരിക്കുന്നു.

ഈ ആപ്സ് മൊബൈലില്‍ ഡൌണ്‍ലോഡ് ചെയ്ത് കഴിഞ്ഞാല്‍ പിന്നെ കുട്ടികള്‍ക്ക് മാതാപിതാക്കളുടെ കോള്‍ അവഗണിക്കാന്‍ കഴിയില്ല. കാരണം കോള്‍ എടുത്തില്ലെങ്കില്‍ കുട്ടിയുടെ ഫോണ്‍ ഉടന്‍ ലോക്കാകും. പിന്നീട് ഇതേ നമ്പരില്‍ തിരിച്ചു വിളിക്കുന്നതുവരെ ഫോണ്‍ ലോക്ക് തുറക്കില്ല. രണ്ടു ഫോണുകളിലും ആപ്സ് ഡൌണ്‍ലോഡ് ചെയ്യണമെന്ന് മാത്രം. 1.49 യൂറോയാണ് ഈ ആപ്സിന്റെ വില.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍