മാഞ്ചസ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ കരോട്ട-കുബുഡോ ബാച്ച് ആരംഭിക്കുന്നു
Thursday, August 28, 2014 8:34 AM IST
മാഞ്ചസ്റര്‍: മാഞ്ചസ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ കരോട്ട-കുബുഡോ ബാച്ച് ആരംഭിക്കുന്നു. ഷോട്ടാകാനനില്‍ ബ്ളാക്ക് ബെല്‍റ്റ് ജേതാവായ പയസ് മാത്യു നേതൃത്വം നല്‍കുന്ന കരാട്ടേ ക്ളാസുകളുടെ പുതിയ ബാച്ച് സെപ്റ്റംബര്‍ ആദ്യവാരം മുതല്‍ മാഞ്ചസ്റര്‍ വിഥിന്‍ ഷോയിലെ സെന്റ് ജോണ്‍സ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

ഷെറിന്‍ റയൂ സെയിബുകാന്‍ കരാട്ടേ ഒകിനോവന്‍ കുബുഡോ ക്ളാസുകളാണ് പുതിയതായി ആരംഭിക്കുന്നത്. വിവിധതരം എക്യുപ്മെന്റ്സ് ഉപയോഗിച്ചുള്ള പരിശീലനമാണ് കുബുഡോ. ഫിറ്റ്നസിലും സ്വയരക്ഷയ്ക്കും പ്രാധാന്യം നല്‍കിയുള്ള പരിശീലനമാണ് പുതിയ ബാച്ചില്‍ നല്‍കുകയെന്ന് ഇന്‍സ്ട്രക്ടര്‍ പയസ് മാത്യു അറിയിച്ചു.

നിരവധി ഇന്റര്‍ നാഷണല്‍ ട്രെയിനിംഗുകളില്‍ പങ്കെടുത്ത് വിദഗ്ധ പരിശീലനം നേടിയിട്ടുള്ളവരാണ് പരിശീലനം നല്‍കുക.

താത്പര്യമുള്ളവര്‍ അസോസിയേഷന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടണമെന്ന് പ്രസിഡന്റ് മനോജ് സെബാസ്റ്യന്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍