ഡൊണിഗല്‍ ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ ഓണാഘോഷം നടത്തി
Thursday, August 28, 2014 8:33 AM IST
ഡബ്ളിന്‍: ലെറ്റര്‍കെന്നിയില്‍ ഡോണിഗല്‍ ഇന്ത്യന്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷപരിപാടികള്‍ നടത്തി.

മൈക്കിള്‍ മക്ബ്രിഡ്ജ്, ദെശീഷീല്‍സ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ആഘോഷത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികള്‍ അരങ്ങേറി. രാംകുമാര്‍ അവതരിപ്പിച്ച യുവി ലൈറ്റ് ഷോ ഏറെ ശ്രദ്ധേയമായി. തുടര്‍ന്ന് ഓണസദ്യ നടത്തി. ഇരുനൂറിലേറെ അംഗങ്ങള്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍