ഹൈഡല്‍ബര്‍ഗ് കൈരളി ഫെറൈന്‍ ഓണാഘോഷം സെപ്റ്റംബര്‍ ആറിന്
Thursday, August 28, 2014 8:29 AM IST
ഹൈഡല്‍ബര്‍ഗ്: കൈരളി ഫെറൈന്‍ സെപ്റ്റംബര്‍ ആറിന് (ശനി) ഓണം ആഘോഷിക്കുന്നു. വൈകുന്നേരം അഞ്ചിന് മാര്‍ക്കറ്റ് സ്ട്രാസെ 50 ലെ സെന്റ് മരിയന്‍ പള്ളി ഹാളിലാണ് ഓണാഘോഷം.

മാവേലിയെ വരവേല്‍ക്കല്‍, ക്ളാസിക്കല്‍-മോഡേണ്‍ ഡാന്‍സ്, ഓണപാട്ടുകള്‍, തബല, കഥക് ഡാന്‍സ് എന്നിവ ഓണാഘോഷങ്ങള്‍ക്ക് മിഴിവ് പകരും. വിഭവസമൃദ്ധമായ ഓണസദ്യ, തംബോല എന്നിവ ഉള്‍ക്കൊള്ളുന്ന ഈ ഓണാഘോഷത്തിലേക്ക് ഹൈഡല്‍ബര്‍ഗ ് കൈരളി ഫെറയിന്‍ എല്ലാ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളോടൊപ്പം സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : മൈക്കിള്‍ കിഴുകണ്ടയില്‍ 06221-769772; ശോശാമ്മ വര്‍ഗീസ് 06221-769039, അച്ചാമ്മ പുത്തൂര്‍ 06324-980752.

ഓണാഘോഷം നടക്കുന്ന സ്ഥലത്തിന്റെ വിലാസം: ഏലാലശിറലമെമഹ റലൃ ങമൃസൃമലൈ 50, ജളമളളലിഴൃൌിറ, 69123 ഒലശറലഹയലൃഴ.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍