കേരളത്തിലെ മദ്യനിരോധനം; വിദേശ്യമാധ്യമങ്ങളില്‍ വന്‍ വാര്‍ത്തയായി
Sunday, August 24, 2014 7:10 AM IST
ബര്‍ലിന്‍: കേരളത്തിലെ മദ്യനിരോധനം വിദേശമാധ്യമങ്ങളില്‍ വന്‍വാര്‍ത്താ പ്രശസ്തി നേടി. മോഹന്‍ലാലിനെ നായകനാക്കി ആള്‍ക്കഹോളിന്റെ പേരില്‍ 'വൈകിട്ടെന്താ പരിപാടി' എന്നു ചോദിക്കുന്ന പരസ്യചിത്രം പ്രസിദ്ധീകരിച്ചു വാര്‍ത്ത ചമച്ചിരുന്ന അതേ ചിത്രത്തിന്റെ ചുവടുപിടിച്ചാണ് ബിബിസി മദ്യനിരോധനത്തിന്റെ പേരില്‍ ഏഷ്യന്‍ പതിപ്പില്‍ ചേര്‍ത്തിരിക്കുന്നത്. കേരളീയരുടെ ജീവിതചര്യയും കേരളത്തിലെ മദ്യ സംസ്കാരവും തമ്മില്‍ കാലങ്ങളായുള്ള ചരിത്രവുമടങ്ങിയ വിവരങ്ങള്‍ വന്‍വാര്‍ത്താ പ്രാമുഖ്യത്തോടെയാണ് ബിബിസി ചേര്‍ത്തിരിക്കുന്നത്.

കൂടാതെ കേരളത്തിന്റെ സമ്പദ്ഘടനയില്‍ മദ്യത്തിന്റെ ആധിപത്യം എങ്ങനെയെന്നും വിശദീകരിക്കുന്നു. പ്രശസ്ത എഴുത്തുകാരന്‍ സക്കറിയുടെ അനുഭവങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട് ബിബിസി മദ്യത്തിന്റെ പേരില്‍ കേരളം ഇനി ഉണങ്ങിവരണ്ട സ്ഥലമാകുമെന്നാണ് റോയിട്ടേഴ്സിന്റെ കമന്റ്. മദ്യനിരോധനത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തെ കളിയാക്കാനും വിദേശമാധ്യമങ്ങള്‍ ശ്രമിക്കുന്നതിന്റെ ധ്വനിയും വാര്‍ത്തയിലുണ്ട്. കഴിഞ്ഞ പത്തുവര്‍ഷമായി നടപ്പിലാക്കാന്‍ ശ്രമിച്ചിരുന്ന ഒരു കാര്യമാണ് ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാന്‍ നിലവില്‍ വരുത്തുന്നതെന്ന കാര്യവും ബിബിസി എടുത്തു പറയുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍