ബര്‍മിംഗ്ഹാമില്‍ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ കുടുംബ സംഗമ രജിസ്ട്രേഷന്‍ ആരംഭിച്ചു
Friday, August 22, 2014 5:58 AM IST
ബര്‍മിംഗ്ഹാം: ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ യുകെ റീജിയണിന്റെ ആറാമത് ഫാമിലി കോണ്‍ഫറന്‍സിനുള്ള രജിസ്ട്രേഷന്‍ ബര്‍മിംഗ്ഹം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവകയില്‍ ആരംഭിച്ചു.

സഭയുടെ മറ്റുള്ള ഇടവകകളില്‍ ആരംഭിച്ചു കൊണ്ടിരിക്കുന്ന രജിസ്ട്രേഷന്‍ ഈ ഇടവകയില്‍ കഴിഞ്ഞ വിശുദ്ധ കുര്‍ബാനാനന്തരം വികാരി ഫാ. സിബി വാലയില്‍ ഇടവകയുടെ യുകെ റീജിയണല്‍ കൌണ്‍സില്‍ പ്രതിനിധി സാജു വര്‍ഗീസില്‍ നിന്നും ആദ്യ രജിസ്ട്രേഷന്‍ സ്വീകരിച്ച് നിര്‍വഹിച്ചു.

ലിവര്‍പൂള്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഇടവകയുടെ ആതിഥേയത്തില്‍ സെന്റ് ജോസഫ് നഗറില്‍ (ക്നോസിലി ലഷര്‍ ആന്‍ഡ് കള്‍ച്ചറല്‍ പാര്‍ക്ക്. ലോംഗ് വ്യു ഡ്രൈവ്, സെന്റ് പീറ്റേഴ്സ് നഗറില്‍ (ഗിീംഹെല്യ ഘലശൌൃല & ഈഹൌൃല ജമൃസ, ഘീിഴ്ശലം ഉൃശ്ല, ഔ്യീി ഘ36 6ഋഏ) നടക്കുന്ന ഈ വര്‍ഷത്തെ കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങള്‍ ധൃതഗതിയില്‍ പുരോഗമിക്കുന്നു.

ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍, പരിശുദ്ധ പാത്രായര്‍ക്കീസ് ബാവയുടെ ആശീര്‍വാദത്തോടുകൂടി, കിഴക്കിന്റെ കാതോലിക്ക, അബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമനും പരി. സഭയുടെ യുകെ മേഖലയുടെ പുതിയ പാത്രയാര്‍ക്കല്‍ വികാരി സഖറിയാസ് മോര്‍ പീലക്സിനോസ് തിരുമേനിയും പങ്കെടുക്കുന്ന ഈ സംഗമത്തിന്റെ നടത്തിപ്പിനായി യുകെ മേഖലയുടെ മുന്‍ പാത്രയാര്‍ക്കല്‍ വികാരി മാത്യൂസ് മോര്‍ അപ്രേം തിരുമേനി ചെയര്‍മാനും ലിവര്‍പൂള്‍ സെന്റ് മേരീസ് ഇടവക വികാരി റവ. ഫാ. പീറ്റര്‍ കുര്യാക്കോസ് ജനറല്‍ കണ്‍വീനറുമായുള്ള വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

പരിശുദ്ധ സഭയിലെ എല്ലാ ദൈവമക്കളും ഒന്നടങ്കം പങ്കെടുക്കുന്ന സംഗമം യുകെയിലെ സഭാമക്കളെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമായ ഒന്നായിരിക്കും.

രജിസ്ട്രേഷന്‍ സംബന്ധിച്ച കൂടുതല്‍ വിരങ്ങള്‍ക്ക്: റവ. ഫാ. രാജു ചെറുവിള്ളി 07946557954, ഫെന്നി ഏബ്രഹാം 07878952863, ഡിജി മര്‍ക്കോസ് 07846764175, സാജു 07932021220, ബെന്നി ജോസഫ് 0788869615 എന്നിവരുമായി ബന്ധപ്പെടുക.

സംഗമം ഒരു വന്‍ വിജയമാക്കിത്തീര്‍ക്കുവാന്‍ സഭയിലെ എല്ലാ ദൈവമക്കളും നേരത്തേതന്നെ രജിസ്ട്രേഷന്‍ എടുത്ത് അവധികള്‍ ക്രമീകരിച്ച് ഇതില്‍ വന്നു സംബന്ധിച്ച് അനുഗ്രഹീതരാകേണ്ടതാണെന്ന് യുകെ സഭാ റീജിയണല്‍ കൌണ്‍സില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍