കോര്‍ക്കില്‍ മലയാളി സംഘടകള്‍ സംയുക്തമായി ഓണം ആഘോഷിക്കുന്നു
Saturday, August 16, 2014 9:28 AM IST
കോര്‍ക്ക്: അയര്‍ലന്‍ഡിലെ കോര്‍ക്കിലും സമീപപ്രദേശങ്ങളിലുമായി താമസിക്കുന്ന മലയാളികളില്‍ പ്രതീക്ഷ ഉണര്‍ത്തികൊണ്ട്

കോര്‍ക്ക് പ്രവാസി അസോസിയേഷനും വേള്‍ഡ് മലയാളി കൌണ്‍സിലും സംയുക്തമായി നടത്തുന്ന ഓണാഘോഷം സെപ്റ്റംബര്‍ ആറിന് (ശനി) രാവിലെ ഒമ്പതിന് കോര്‍ക്കിലുള്ള ടോഗെര്‍ ഹര്‍ലിംഗ് ഫൂട്ബോള്‍ ക്ളബില്‍ നടത്തുന്നു.

കലാപരിപാടികളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ജൂലൈ 30ന് മുമ്പായി കമ്മിറ്റിക്കാരുമായി ബന്ധപ്പെട്ട് അവതരിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്ന പരിപാടികളുടെ വിശദവിവരങ്ങള്‍ നല്‍കേണ്ടതാണ്.

ഓണഘോഷപരിപടികളില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ മൂന്നിന് മുമ്പായി പാസുകള്‍ വങ്ങേണ്ടാതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. മൂന്നിനുശേഷം പാസ് വിതരണം ഉണ്ടായിരിക്കുന്നതല്ല. അതിവിപുലമായ ഓണസദ്യയും ഒരുക്കുന്നുണ്ട്. സംയുക്ത ഓണാഘോഷ പരിപാടികള്‍ വന്‍വിജയമാക്കുവാന്‍ വേണ്ടി ഏവരുടേയും സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ അറിയിച്ചു

വിശദ വിവരങ്ങള്‍ക്ക്: സന്‍ജിത്ത് ജോണ്‍: 0877731879, ജോസഫ് ജോസഫ്: 0863620000, ഹരി: 0858864730.

റിപ്പോര്‍ട്ട്: വി. രാജന്‍